ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. അതേസമയം അനുഗ്രഹയുടെയും വിനോദിന്റെയും വിവാഹനിശ്ചയം മുടക്കിയ സന്തോഷത്തിലാണ് കൈലാസ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

വിനോദിന്റെ വിവാഹനിശ്ചയം മുടങ്ങിയ ദേഷ്യത്തിലാണ് മഹേഷ്. ആരാണ് സുചിത്രയുടെയും വിനോദിന്റെയും കാര്യം അരുന്ധതി മാഡത്തിനോട് പോയി പറഞ്ഞതെന്ന് മഹേഷിന് വ്യക്തമായിട്ടില്ല. ഇഷിത ആണോ അതോ ആകാശ് ആണോ ഇങ്ങനൊരു പ്രശ്നം ഉണ്ടാക്കിയതെന്ന് മഹേഷിന് അറിയില്ല. വിവാഹനിശ്ചയം മുടങ്ങിയതിൽ സന്തോഷം അറിയിച്ച് ആകാശ് മഹേഷിനെ വിളിച്ചിരുന്നു. എന്നാൽ താൻ അല്ല അരുന്ധതിയോട് പറഞ്ഞ് പ്രശനം ഉണ്ടാക്കിയതെന്ന് ആകാശ് മഹേഷിനോട് പറഞ്ഞു ഫോൺ വെച്ചു. പെട്ടന്ന് വന്ന ദേഷ്യത്തിൽ മഹേഷ് ഇഷിതയുടെ ഫ്‌ളാറ്റിലേയ്ക്ക് കയറി ചെല്ലുകയും സുചിത്രയോട് ദേഷ്യപ്പെടുകയും ചെയ്തു. നീ കാരണം എന്റെ ലൈഫ് ആണ് ഇല്ലാതായതെന്ന് പറഞ്ഞ് മഹേഷ് സുചിത്രയോട് വല്ലാതെ ദേഷ്യപ്പെട്ടു. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സുചിത്ര പറഞ്ഞ് നോക്കിയെങ്കിലും മഹേഷ് അതൊന്നും കേൾക്കാൻ തയ്യാറായില്ല.

അതേസമയം വിനോദിനോട് ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാൻ പറയുകയാണ് ഇഷിത. വിനോദിന് വിവാഹനിശ്ചയം മുടങ്ങിയതിൽ സന്തോഷം ആണെങ്കിലും മഹേഷിന് നല്ല വിഷമം ആണെന്നും അതുകൊണ്ട് സത്യം അറിയണമെന്നും ഇഷിത വിനോദിനോട് പറയുകയാണ്. എന്നാൽ ഇഷിത തന്നെ ഇതിന്റെ പിറകിലെന്ന് വീട്ടിൽ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് കൈലാസ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.