ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. Deepika Padukone and Ranveer Singh announces second pregnancy 

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരദമ്പതികൾ ദീപിക പദുകോണും രൺവീർ സിങ്ങും. പ്രെഗ്നൻസി കിട്ടി കയ്യിൽ പിടിച്ചു നിൽക്കുന്ന മൂത്ത മകൾ ദുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക വിവരം അറിയിച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സാമന്ത, പരിനീതി ചോപ്ര,പ്രിയങ്ക ചോപ്ര, അനന്യ പാണ്ഡെ, അര്‍ജുന്‍ കപൂര്‍ തുടങ്ങീ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ഇരുവർക്കും ദ്ധ കുഞ്ഞ് പിറന്നത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ധുരന്ധർ 2 ആയിരുന്നു രൺവീറിന്റെതായി അവസാനമിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയമായ ചിത്രം ആഗോള കളക്ഷനായി 3000 കോടിയാണ് നേടിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൻറെ ആഹദ്യ ഭാഗവും വമ്പൻ വിജയമായിരുന്നു കരസ്ഥമാക്കിയത്.

അതേസമയം ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് ദീപികയുടെ പുതിയ ചിത്രം. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങീ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.