നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും തങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി. ദേവികയെ വിജയ് അടിമയാക്കി വെച്ചിരിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾക്കാണ് ഇരുവരും പ്രതികരിച്ചത്.
കൊച്ചി: നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ്. തങ്ങൾ നേരിടുന്ന വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
വിജയ് പറയുന്നതിനനുസരിച്ചാണ് താൻ ജീവിക്കുന്നതെന്നാണ് ചിലരുടെ തെറ്റിദ്ധാരണയെന്ന് ദേവിക പറയുന്നു. ''വിജയ് മാധവ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നതും നിൽക്കുന്നതും പോലുമെന്നാണ് ആളുകളുടെ ധാരണ. പക്ഷേ, ഞങ്ങൾ എല്ലാ കാര്യങ്ങളും ഡിസ്കസ് ചെയ്യുന്നവരാണ്. രണ്ടുപേർക്കും പരസ്പരം നന്നായി അറിയാം. മാഷിൽ ഞാനൊരു ഭീകരനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ പുള്ളി ബേസിക്കലി പാവമാണ്. മാഷിനെ കുറിച്ച് എന്റെ കുടുംബത്തിൽ ഉള്ളവർക്കു പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം, പണ്ട് ഞാൻ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു.
ഇപ്പോൾ അത് കുറച്ചു. കുട്ടികളായതും തിരക്കുകളും പ്രായമായതുമൊക്കെയാണ് അതിനു കാരണം. മാഷ് എന്നെ ഓവർ പവർ ചെയ്യുന്നതുകൊണ്ട് ഞാൻ ഒതുങ്ങിപ്പോയി എന്നാണ് ആളുകൾ വിചാരിക്കുന്നത്'', ദേവിക പറഞ്ഞു. താൻ ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് തന്നെ കരുതൂ... എന്നാലും ദേവിക ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? എന്നായിരുന്നു ഇക്കാര്യത്തിൽ വിജയ്‍യുടെ പ്രതികരണം.
''രണ്ടാമത്തെ പ്രസവം സിസേറിയനായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽ വന്ന സമയത്താണ് ഒരു വീഡിയോയിൽ ഞങ്ങളെ വിമർശിച്ചു വന്ന കമന്റുകൾ കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചായിരുന്നു കമന്റുകളിൽ അധികവും. നിങ്ങൾ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ടായിരുന്നു. മക്കളെ മോശമായി പറഞ്ഞും കമന്റുകൾ വന്നിരുന്നു. ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകൾ കണ്ടപ്പോൾ കരച്ചിൽ വന്നു. ഞാൻ നിർബന്ധിച്ചിട്ടാണ് മാഷ് അന്ന് റിയാക്ഷൻ വീഡിയോ ചെയ്തത്'' ദേവിക പറയുന്നു.


