നർത്തകിയും ബിഗ് ബോസ് നാലാം സീസൺ വിജയിയുമായ ദിൽഷ പ്രസന്നൻ, ഷോ തന്റെ ജീവിതം മാറ്റിയതിനെക്കുറിച്ച് വെളിപ്പെടുത്തി. തുടക്കത്തിൽ, മോശം കമന്റുകൾ തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ബിഗ് ബോസിലെ അനുഭവം തന്നെ മാനസികമായി ശക്തയാക്കിയെന്നും ദില്‍ഷ.

ടി, നർത്തകി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് കോഴിക്കോട് സ്വദേശിയായ ദിൽഷ പ്രസന്നൻ. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദിര്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത 'കാണാകണ്‍മണി'യിലെ മാനസയായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. അതിനു ശേഷം ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരം കൂടിയാണ് ദില്‍ഷ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ.

സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന താരം കൂടിയാണ് ദിൽഷ പ്രസന്നൻ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നിൽക്കാറുണ്ട്. ദിൽഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളിൽ ഹിറ്റാകാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ബിഗ്ബോസ് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയുകയാണ് ദിൽഷ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''ആദ്യമൊക്കെ എന്നെക്കുറിച്ച് മോശം കമന്റുകൾ കാണുമ്പോൾ ഞാൻ ഭയങ്കരമായിട്ട് വിഷമിക്കുമായിരുന്നു. ഞാൻ കരഞ്ഞിട്ടുണ്ട്. കാരണം, ഞാനങ്ങനെ തെറി കേട്ടു വളർന്ന ഒരു കുട്ടിയല്ല. വീട്ടിൽ പോലും ആരും എടീ, പോടീ എന്നു പോലും വിളിക്കാറില്ല. എനിക്ക് അങ്ങനെയൊന്നും കേട്ട് ശീലമില്ല. അങ്ങനെയുള്ള ഞാൻ ഒരുപാട് ചീത്തവാക്കുകൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടവും കരച്ചിലുമൊക്കെയായിരുന്നു. അങ്ങനെയുള്ള ഞാൻ ഇപ്പോൾ ഒരുപാട് ചെയ്ഞ്ച് ആയി. ഇപ്പോൾ എന്റെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളൊന്നും എന്നെ ബാധിക്കുന്നേയില്ല. എന്നേക്കുറിച്ച് കുറേപ്പേർ വാർത്തകൾ ഇറക്കുന്നു, പക്ഷേ എനിക്കറിയാം ഞാൻ എന്താണെന്ന്. ഈ തരത്തിൽ എന്നെ പാകപ്പെടുത്തിയത് ബിഗ്ബോസാണ്'', എന്നാണ് ദിൽഷ വീഡിയോയിൽ പറയുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming