സിന്ധു കൃഷ്ണ, അഹാന കൃഷ്ണ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംവിധായകൻ ആലപ്പി അഷ്റഫ് പ്രതികരിച്ചു. കാര്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിന്ധു കൃഷ്ണയും അഹാന കൃഷ്ണയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യശേഷിയുമുള്ള ഒരു കുട്ടിയായിട്ടാണ് അഹാനയെക്കുറിച്ച് മുൻപ് തോന്നിയിരുന്നതെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്ന് തോന്നിപ്പോകുകയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
''സമൂഹ്യ മാധ്യമങ്ങളിലൂടെ പേരും പ്രശസ്‌തിയും നേടി, അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു കുടുംബമായിരുന്നു നടൻ കൃഷ്‌ണകുമാറിന്റേത്. പലപ്പോഴും ഇവരുടെ ചില അഭിപ്രായ പ്രകടനങ്ങളോട് പൊതുസമൂഹം ശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, അതിനെയൊക്കെ ന്യായങ്ങൾ നിരത്തി പ്രതിരോധിച്ചു നിൽക്കുവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അവരെ സ്നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളും ഉണ്ടായിരുന്നു. ആ ഒരു ഇമേജിനാണ് ഇപ്പോൾ കോട്ടം സംഭവിച്ചിരിക്കുന്നത്.
പൊതുജനങ്ങളുടെ പ്രതികരണത്തോട് അസഹിഷ്‌ണുത കാണിക്കേണ്ട കാര്യമില്ല. അവരാരും നിങ്ങളുടെ ഒരു കാര്യവും നിങ്ങളുടെ വീട്ടിലെത്തി അന്വേഷിച്ച് കണ്ടുപിടിച്ച് അഭിപ്രായവും കമന്റുകളും പറയുന്നതല്ല. നിങ്ങളുടെ ചെറുതും വലുതുമായ കുടുംബവിശേഷങ്ങൾ പൊതുമധ്യത്തിൽ പറയുമ്പോൾ കേട്ടിരിക്കണം, തിരിച്ചൊരു അഭിപ്രായവും പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ? അഹാനയെ കുറിച്ച് വളരെ ഇഷ്‌ടത്തോടെയും മതിപ്പോടെയും വളരെ നാളുകൾക്ക് മുൻപ് ഞാൻ ഒരു വീഡിയോ ചെയ്‌തിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യശേഷിയുമുള്ള ഒരു കുട്ടിയായിട്ടാണ് അന്ന് എനിക്ക് തോന്നിയിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ധാരണ തെറ്റായിരുന്നോ എന്ന് തോന്നിപ്പോവുകയാണ്. അമ്മൂമ്മയ്ക്ക് ലോകപരിചയവും വിവരവുമൊക്കെ കുറവാണ്. അവരുടെ വിവരക്കേടായി കണ്ട് അതിനെ തള്ളിക്കളഞ്ഞിരുന്നുവെങ്കിൽ, ഈ നാണക്കേടൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? വയസാം കാലത്ത് ഇത്തരം അമ്മമാരെ തിരുത്താൻ ശ്രമിക്കുന്നത് മണ്ടത്തരമല്ലേ?
പഴയപടി കാര്യങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് സിന്ധു കൃഷ്‌ണയുടെ ഭാഗത്തുനിന്നും അനവസരത്തിൽ ഒരു വെടി പൊട്ടിക്കുന്നത്. അമ്മ എന്റെ അച്ഛനോടും എന്നോടും അഹാനയോടും ചെയ്‌ത കൊടും ക്രൂരതയുടെയും ചീത്ത വർത്തമാനത്തിന്റെയും സിസിടിവി ഫൂട്ടേജ് തെളിവ് സഹിതം കൈവശമുണ്ട്. അതൊരിക്കലും പുറത്തുവിടില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഈ വീഡിയോയും കേൾക്കാത്തവരും കാണാത്തവരും ഉണ്ടോ എന്ന് സംശയമാണ്'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.



