ഷെഫീനയ്ക്ക് മറുപടിയുമായി ദയ സുജിത്ത് രംഗത്ത്. അവർ ഒരു മനുഷ്യനല്ല ജീവിയാണെന്നും താൻ മാത്രമല്ല, നിരവധി സ്ത്രീകൾ അവരുടെ ഇരകളാണെന്നും ദയ പറഞ്ഞു.
നടി മഞ്ജു പിള്ളയുടേയും സിനിമാട്ടോഗ്രാഫർ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്ക് എതിരെ ഏതാനും ദിവങ്ങൾക്ക് മുൻപ് കടുത്ത വിമർശനം ഉന്നയിച്ച വ്ലോഗർ ഷെഫീന ബീവിയ്ക്ക് നേരെ വൻ വിമർശനങ്ങൾ ഉയരുകയാണ്. തതവസരത്തിൽ ഷെഫീനയ്ക്ക് മറുപടിയുമായി ദയ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. അവർ ഒരു മനുഷ്യനല്ല ജീവിയാണെന്നും താൻ മാത്രമല്ല, നിരവധി സ്ത്രീകൾ അവരുടെ ഇരകളാണെന്നും ദയ പറഞ്ഞു.
ദയ സുജിത്തിന്റെ വാക്കുകൾ ഇങ്ങനെ
ഞാനിപ്പോള്‍ ചെറുതായിട്ട് എയറിലാണ്. എയറില്‍ നിന്നും മാറി ഇപ്പോള്‍ സ്പെയ്സിലേക്ക് ആകുന്നുണ്ട്. പക്ഷേ കുഴപ്പമില്ല. ഞാന്‍ ഓക്കെ ആണ്. കുറച്ച് ദിവസം മുന്‍പ് വ്യക്തിപരമായ കാര്യങ്ങള്‍ കാരണം കുറച്ച് ഡൗണ്‍ ആയിരുന്നു. ആ സമയത്താണ് ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ബ്രേക്ക് എടുക്കുന്നത്. അതിന്‍റെ അടുത്ത ദിവസം ഞാൻ അങ്ങ് എയറിലായി. അവരുടെ പേരൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ പേര് പറഞ്ഞ് ആ നെഗറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചൂട് എണ്ണയില്‍ കടുകിടുമ്പോള്‍ പൊട്ടില്ലേ. അതിന്‍റെ കൂടെ വെള്ളവും കൂടെ ഇട്ട് കൊടുക്ക്. അതുപോലെ ആയിരുന്നു കാര്യങ്ങള്‍. പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്.
ആ വീഡിയോ മുഴുവനായി കാണാത്തത് കൊണ്ട് അതില്‍ എനിക്ക് പ്രത്യേകിച്ച് വില ഒന്നും ഉണ്ടായിരുന്നില്ല. കാലിന്‍റെ അടിയിലെ പൊടിയുടെ വിലയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സത്യമായിട്ടും. പക്ഷേ അതില്‍ എന്‍റെ അമ്മയുടേയും അച്ഛന്‍റേയും പേരുണ്ടായിരുന്നു. അവര്‍ അവരുടേതായ കാര്യങ്ങളില്‍ ബിസിയാണ്. ഒഴിവാക്കി വിടാം എന്നായിരുന്നു. ഇത്തരക്കാര്‍ക്ക് വേണ്ടി എന്‍റെ എനര്‍ജി വേസ്റ്റ് ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ആ എനര്‍ജി ഈ പൂവിന് കൊടുത്താല്‍ വിലയുണ്ടാകും. അവരെ മനുഷ്യന്‍ എന്നല്ല വിളിക്കേണ്ടത്. വേറെ എന്തോ ഒരു ജീവിയാണ്. എനിക്ക് മാത്രമല്ല വേറെ പല സ്ത്രീകള്‍ക്കും എതിരെ ഇവര്‍ സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ മാത്രമല്ല, വേറെ കുറേ പേരും അവരുടെ ഇരകളായുണ്ട്.
ഇതിലൂടെ സംഭവിച്ചൊരു നല്ല കാര്യം എന്തെന്നാൽ, എനിക്ക് കുറേ പേരുടെ സ്നേഹം കിട്ടി. ഈ വിവാദം കണ്ട് എന്നെ അറിഞ്ഞ കുറേപേരുണ്ട്. മോളേ നീ അടിപൊളിയാന്ന് പറഞ്ഞുള്ള ഒരുപാട് ലവ് കിട്ടുന്നുണ്ട്. സെലിബ്രിറ്റികള്‍ എനിക്ക് സപ്പോര്‍ട്ട് തന്നു. അങ്ങനെ ഒത്തിരി പേര്‍. ഞാനൊരു നാടകത്തിന്‍റെ ഭാഗമായി, സ്ക്രിപ്റ്റൊക്കെ ചെയ്ത് ഭയങ്കര സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് ഇത് വരുന്നത്. അത് ഞാന്‍ മുന്നോട്ട് കൊണ്ടുപോകും. ഇതൊന്നും എന്നെ ബാധിക്കില്ല. ഇതൊന്നും ബാധിച്ചില്ലെങ്കില്‍ എന്തിന് ഈ സംസാരിക്കുന്നുവെന്ന് ചിലര്‍ ചോദിക്കും. ഇതെന്‍റെ വ്ളോഗാണ്, എന്‍റെ വീഡിയോ ആണ്. പറയാനുള്ളത് ഞാന്‍ പറയും.
ആരുടെയെങ്കിലും ജീവിതത്തെ ബാധിക്കുന്നത് വരെ എല്ലാം വെറും കളിയും തമാശയുമാണ്. എനിക്കതൊന്നും ബാധിക്കില്ല. എനിക്ക് നല്ല ദേഷ്യമുണ്ട്. പക്ഷേ എന്‍റെ ജീവിതത്തെ അത് ബാധിക്കില്ല. ഈ സ്ത്രീ കാരണം എനിക്ക് ഇത് പറയേണ്ടി വന്നതാണ്. സോറി ജീവി കാരണം. ഇവർ കാരണം നിരവധി പേരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ശരിയല്ല. അങ്ങനെ ചെയ്യാൻ അവൾക്ക് യാതൊരു അവകാശവുമില്ലായിരുന്നു. എത്രയൊക്കെ വിട്ടുകളയണം എന്ന് പറഞ്ഞാലും ചിലര്‍ക്ക് അത് ഈസി ആയിരിക്കില്ല.
ഇതൊക്കെ പോട്ടെ എനിക്ക് വളരെ മോശമായിട്ട് തോന്നിയൊരു കാര്യമുണ്ട്. 98 ശതമാനം ആളുകളും അവര്‍ക്കൊപ്പം ആണ്. അവര്‍ പറഞ്ഞത് ശരിയാണ്, അങ്ങനെ തന്നെ നടക്കണം എന്ന് പറയുന്നവര്‍. അതെന്നെ ഭയപ്പെടുത്തി. അവര് പറയുന്നത് അത്രയും പേര്‍ അംഗീകരിച്ചത് ഭയമുണ്ടാക്കി. ഷോക്കല്ല പേടി. 2 ശതമാനം ആളുകള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. സപ്പോര്‍ട്ട് ചെയ്യണമെന്നല്ല. എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ അവർ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ഞാന്‍ ഭീഷണിപ്പെടുത്തുക ഒന്നുമല്ല കേട്ടോ. ഇരയ്ക്ക് എതിരായി നിന്നവരെ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. അവരെന്തൊക്കെയാണ് പറഞ്ഞത് എന്നത് പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പേടിപ്പിക്കുന്നതൊന്നും അല്ല. ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ.
ഞാന്‍ ആദ്യമായാണ് എയറില്‍ കയറുന്നത്. നിങ്ങളുടെ അനുഗ്രഹം വേണം. അമ്മയുടെ അനുഗ്രഹം ഉണ്ട്. അച്ഛന്‍ ബിസിയാണ്. ആ അനുഗ്രഹവും കിട്ടും. മക്കളെ നീ താഴെ വരുമെന്ന് അമ്മൂമ്മയുടെ അനുഗ്രഹവും ഉണ്ട്. തല്കാലം എനിക്ക് ഇത്രയെ പറയാനുള്ളു. എന്നെ പിന്തുണച്ച എല്ലാവരോടും ഒരുപാട് നന്ദി. എനിക്ക് വേണ്ടി നിന്നതിന് നന്ദി. നിങ്ങളെന്നെ ഇത്രയും സ്നേഹിക്കുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. വാക്കുകള്‍ക്ക് അതീതമാണത്. ഒരു കൊച്ച് കുഞ്ഞ് എനിക്ക് മെസേജ് അയച്ചു. ചേച്ചിയാണ് എന്നെ മേക്കപ്പ് ചെയ്യാന്‍ പഠിപ്പിച്ചു എന്നൊക്കെ പറഞ്ഞത്. എനിക്ക് അത്രയൊക്കയെ വേണ്ടൂ. ഞാൻ ഓക്കെയാണ്. വെറുതെ പറയുന്നതല്ല ഞാൻ ഓക്കെയാണ്. എന്തെക്കെ പറഞ്ഞാലും നമ്മൾ എല്ലാവരും ഒരു ദിവസം മരിക്കും. എല്ലാവരും മണ്ണിന് അടിയിൽ തന്നെയാണ് പോകുന്നത്. ഞാന്‍ പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച് വന്നു. അടുത്ത വീഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ട്.



