വെസ്റ്റേൺ ലുക്കിലാണ് ദിയയെയും അശ്വിനെയും ചിത്രങ്ങളിൽ കാണുന്നത്

സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും തുടങ്ങി തന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബർ, സംരംഭക എന്നീ നിലകളിലും ദിയ പ്രശസ്തയാണ്.

ദിയയുടെയും ഭർത്താവ് അശ്വിന്റെയും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ഇപ്പോളിതാ ദിയയുടെ പ്രഗ്‍‌നൻസി പൂജ, വളകാപ്പ് ചിത്രങ്ങൾക്കു പിന്നാലെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിനു മുൻപുള്ള അവസാനത്തെ ചടങ്ങ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വെസ്റ്റേൺ ലുക്കിലാണ് ദിയയെയും അശ്വിനെയും ചിത്രങ്ങളിൽ കാണുന്നത്. ചിക്കു ഷെയ്ഡിലുള്ള ഗൗൺ അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിയയുടെ വസ്ത്രങ്ങൾ പതിവായി ഡിസൈൻ‌ ചെയ്യാറുള്ള ശാന്തിനി തന്നെയാണ് ഈ ഗൗണും ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷ്മി സനീഷ് ആണ് ദിയയുടെ മേക്കപ്പ്. ബെയ്ജ് നിറത്തിലുള്ള പാന്റും കോട്ടും അകത്ത് വെള്ള നിറത്തിലുള്ള ഷർട്ടും അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ അശ്വിൻ പോസ് ചെയ്തിരിക്കുന്നത്. ദിയയുടെ ഇളയ അനുജത്തി ഹൻസിക കൃഷ്ണ ഉൾപ്പെടെയുള്ളവർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

View post on Instagram

മുൻപ് ദിയ പങ്കുവച്ച ബേബി മൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമായിരുന്നു അന്ന് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ബേബി മൂൺ ചിത്രങ്ങൾക്ക് പോസ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം