നടി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി അമ്മ സിന്ധു കൃഷ്ണ. കഴിഞ്ഞ ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, താനും മക്കളും എപ്പോഴും അഹാനക്കൊപ്പമാണെന്നും അവർ പറഞ്ഞു.

ഹാന കൃഷ്ണയും സിന്ധു കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ ഒരു വ്ളോഗോടെയാണ് വിവാദങ്ങളുടെ തുടക്കം. ചർച്ചകൾ ഒരു വശത്ത് നടക്കുന്നതിനിടെ, ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞങ്ങളെ സംബന്ധിച്ച് ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. പക്ഷേ, ഒന്നും നമ്മുടെ കയ്യിലല്ല. ഇക്കാര്യത്തിൽ ഒരുപാട് വിശദീകരണം തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഞാനീ പിടിച്ചുകൊണ്ടുനിൽക്കുന്ന മൊബൈലിനകത്ത് ഇതിനെല്ലാമുള്ള തെളിവുണ്ട്. അതൊന്നും പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി ഞങ്ങളെ അറിയുന്ന എല്ലാവർക്കും ഇതൊക്കെ അറിയാം. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ച കാര്യമല്ല. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അറിയാവുന്നവർക്ക് എല്ലാമറിയാം. അവർക്കൊക്കെ ഞങ്ങളെ അറിയാവുന്നിടത്തോളം പൊതുജനം പറയുന്നത് കാര്യമാക്കുന്നില്ല. ഞാനെന്തെങ്കിലും എന്റെ മാതാപിതാക്കൾക്കു വേണ്ടി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കണക്കു പറയേണ്ട കാര്യമില്ല.

എല്ലാ വീട്ടിലും ഒരു അമ്മു വേണോ, വേണ്ടയോ എന്ന വലിയ ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. അത് ഞങ്ങളുണ്ടാക്കിയൊരു മോട്ടോ അല്ല. അമ്മു, ഞങ്ങള്‍ക്ക് വേണ്ടിയും, എന്റെ പേരന്‍സിന് വേണ്ടിയും ചുറ്റുമുള്ളവര്‍ക്കുമൊക്കെ വേണ്ടി പലതും ചെയ്യുന്നത് പലരും അനലൈസ് ചെയ്ത് ഇങ്ങോട്ട് വന്ന് പറഞ്ഞ കാര്യമാണ് അത്. അല്ലാതെ ഞങ്ങളങ്ങോട്ട് പോയിട്ട് ഉണ്ടാക്കിയ മോട്ടോ അല്ല. മറ്റ് വീടുകളില്‍ അമ്മു വേണോ വേണ്ടയോ എന്നത് എനിക്കറിയില്ല. പക്ഷേ, എനിക്കെന്റെ ലൈഫില്‍ അമ്മു വേണം. ഷീ ഈസ് വണ്ടര്‍ഫുള്‍ ഗേള്‍. ഞാനെപ്പോഴും അവളുടെ കൂടെയാണ്. ഞാനെപ്പോഴും അവൾക്കും എന്റെ എല്ലാ മക്കൾക്കും വേണ്ടി നിലകൊള്ളും. മക്കളെല്ലാം അവളുടെ ഭാഗത്താണ്. എപ്പോഴും സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍'', എന്നാണ് സിന്ധു കൃഷ്ണ വ്ളോഗിൽ പറയുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming