മമ്മൂട്ടിയെക്കുറിച്ചുള്ള മുൻ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അവതാരകനായ ഫിറോസ് ഖാൻ രംഗത്തെത്തി. മമ്മൂട്ടിയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം വളരെ മികച്ച ഒരു നടനാണെന്നും ഫിറോസ് പറഞ്ഞു. Former Bigg Boss contestant Firoz Khan clarifies on his controversial statement about Mammootty

മമ്മൂട്ടിയെക്കുറിച്ച് മുൻപു നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അവതാരകനും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ ഫിറോസ് ഖാൻ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഇതേക്കുറിച്ച് സംസാരിച്ചത്. തനിക്കേറെ ഇഷ്ടമുള്ളയാളാണ് മമ്മൂക്കയെന്നും ഇഷ്ടപ്പെടുന്ന ഒരാൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതു പറയരുത് എന്നൊന്നുമില്ലെന്നും ഫിറോസ് ഖാൻ പറയുന്നു.

''മമ്മൂക്കയെ കുറിച്ച് പറഞ്ഞത് ആളുകൾ തെറ്റായ രീതിയിലാണ് എടുത്തത്. മമ്മൂട്ടി എന്ന ആർട്ടിസ്‌റ്റ് വളരെ വലിയ ആർട്ടിസ്‌റ്റ് ആണ്. ഞാൻ പറഞ്ഞത് മമ്മൂക്കയുടെ ചില പേഴ്‌സണൽ കാര്യങ്ങൾ മാത്രമാണ്. ഞാൻ മമ്മൂക്കയുടെ കൂടെ ഒരു സിനിമയിൽ ഓപ്പോസിറ്റ് മെയിൻ വില്ലൻ ആയിട്ട് ചെയ്‌തതാണ്, 'ഫേസ് ടു ഫേസ്' എന്ന ചിത്രം. മമ്മൂക്ക നല്ല മനുഷ്യൻ ഒക്കെ തന്നെയാണ്. ഒരു സഹോദരൻ, അല്ലെങ്കിൽ നമ്മുടെ മകൻ, അല്ലെങ്കിൽ നമുക്ക് അത്രയും തെറ്റ് ചെയ്‌താൽ നമ്മൾ ശരി എന്ന് പറയുമോ. അങ്ങനെ പറയുമ്പോൾ അവരോട് സ്നേഹം ഇല്ല എന്നാണ്. എനിക്ക് ലാലേട്ടനെക്കാൾ എനിക്ക് ഇഷ്‌ടം മമ്മുക്കയെയാണ്.

മമ്മൂക്ക കാണിച്ച, എനിക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത ഒരു കാര്യം ഞാൻ അന്ന് പറഞ്ഞതാണ്. നല്ല കുറെ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. അതൊക്കെ കട്ട് ചെയ്‌ത്‌ ഈ കാര്യമാണ് വന്നത്. പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും. അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത്, അതിപ്പോ എത്ര വലിയ സംഭവം ആയാലും.. അതൊന്നും ഒരു ശരിയായിട്ടുള്ള ഒരു കാര്യമല്ല. എന്റെ ഒരു ക്യാരക്‌ടർ അനുസരിച്ച്, ഞാൻ അതങ്ങ് തുറന്നു പറയും'', എന്നാണ് ഫിറോസ് ഖാൻ അഭിമുഖത്തിൽ പറയുന്നത്.

YouTube video player