മിനിസ്ക്രീൻ താരങ്ങളായ ഷഫ്ന നിസാം, സ്വപ്ന ട്രീസ എന്നിവരുമൊത്തുള്ള ചിത്രം പങ്കുവെച്ച് ഗോപിക അനിൽ.
കൊച്ചി: ഉറ്റസുഹൃത്തുക്കളും മിനിസ്ക്രീൻ താരങ്ങളുമായ ഷഫ്ന നിസാം, സ്വപ്ന ട്രീസ എന്നിവരോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സിനിമാ-ടെലിവിഷൻ താരമായ ഗോപിക അനിൽ. 'ഇവരെ എന്നും ചേർത്തുനിർത്തും' എന്ന അടിക്കുറിപ്പോടെയാണ് ഗോപിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുജത്തി കീർത്തന അനിലിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. കീർത്തനയെ മിസ് ചെയ്യുന്നു എന്നും ഗോപിക കുറിച്ചു.
സീരിയലിനു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഗോപികയും സ്വപ്നയും ഷഫ്നയും ഗോപികയുടെ അനുജത്തി കീർത്തനയുമെല്ലാം. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മുൻപും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഇഷ്ടതാരങ്ങൾ ഒന്നിച്ചെത്തിയ പുതിയ ചിത്രങ്ങളും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചും ശ്രദ്ധ നേടി.
2004ല്‍ പുറത്തിറങ്ങിയ മയിലാട്ടം, 2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികളില്‍, 2018ല്‍ പുറത്തിറങ്ങിയ മട്ടാഞ്ചേരി എന്നിവയാണ് ഗോപിക അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 'സാന്ത്വന സീരിയലിലെ 'അഞ്ജലി' എന്ന കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഗോപിക മിനിസ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറി.
ബാലതാരമായി തന്നെയാണ് ഷഫ്‌ന നിസാമും അഭിനയരംഗത്തേക്ക് എത്തുന്നത്. സീരിയൽ താരം സജിനാണ് ഷഫ്നയുടെ ഭർത്താവ്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലെ സീരിയലുകളിലും ഷഫ്ന അഭിനയിച്ചിട്ടുണ്ട്.
ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് സീരിയലിലൂടെയാണ് സ്വപ്ന ട്രീസ ശ്രദ്ധിക്കപ്പെടുന്നത്. മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനു മുൻപ് മോഡലിംഗിലും താരം സജീവമായിരുന്നു. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഡാകു മഹാരാജ് ഒടിടിയില്‍ എത്തിയപ്പോള്‍ ഉർവശി റൗട്ടേലയുടെ രംഗങ്ങൾ വെട്ടിയോ? സത്യം ഇതാണ് !
പട്ടുസാരിയുടുത്ത് അടുക്കളജോലി ചെയ്യുന്ന സ്ത്രീകളെ എന്‍റെ സീരിയലുകളിൽ കാണില്ല: നിര്‍മ്മാതാവ് രമാദേവി
