സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസറും കോണ്ടെന്റ് ക്രിയേറ്ററുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് മലയാളികളിൽ പലർക്കും സൗഭാഗ്യയെ പരിചയം. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം തിരുവനന്തരപുരത്താണ് സൗഭാഗ്യ വെങ്കിടേഷ് താമസിക്കുന്നത്. നായ്ക്കളും പശുക്കളുമടക്കം നിരവധി വളർത്തുമൃഗങ്ങളും ഇവരുടെ വീട്ടിലുണ്ട്.
പുതിയതായി താമസം മാറിയ വാടകവീട്ടിലെ ദൈനംദിനജോലികൾ ചെയ്യുന്നതും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതുമായ വീഡിയോകൾ അടുത്തിടെയായി സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയും അത്തരത്തിൽ ഉള്ളതാണ്. തന്റെ വളർത്തു മൃഗങ്ങൾക്ക് അസുഖം വരുന്നത് സഹിക്കാനാകില്ലെന്നും സൗഭാഗ്യ പറയുന്നു. താൻ മാളു എന്നു വിളിച്ചിരുന്ന ആട് അസുഖം വന്നു ചത്തുപോയ കാര്യവും കഴിഞ്ഞ വ്ളോഗിൽ സൗഭാഗ്യ വേദനയോടെ പങ്കുവെച്ചിരുന്നു.
''പെറ്റ്സിനെ വളർത്തുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് നമുക്ക് തോന്നുക അവയ്ക്ക് അസുഖം വരുമ്പോഴാണ്… കൊതുക് ഒരു വല്യ വില്ലൻ ആണ്. ഞാൻ തോറ്റു അടിയറവ് വെച്ചു. വേപ്പെണ്ണ, കുന്തിരിക്കം , കരിയില കത്തിക്കൽ, പറമ്പ് വൃത്തിയാക്കൽ , അങ്ങനെ പലതും ചെയ്‍തു. ഇനി പുതിയ വെല്ല അറിവ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ'', വീഡിയോയ്ക്കൊപ്പം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വീട്ടുജോലികൾ ചെയ്യുന്ന വീഡിയോകൾ നിരന്തരം പങ്കുവെയ്ക്കുന്നതിനു പിന്നാലെ എന്തുകൊണ്ട് ഒരു ജോലിക്കാരിയെ വെക്കുന്നില്ല, അത്രക്കും സമ്പന്നരല്ലേ സൗഭാഗ്യയും താര കല്യാണും എന്നാണ് പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നത്.
