ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കഥ ഇതുവരെ
തല കറങ്ങി വീണ രചനയെ മഹേഷ് റൂമിലേയ്ക്ക് കൊണ്ടുപോയി ആക്കുകയും ഡോക്ടറോട് പറഞ്ഞ് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരിക്കുകയാണ്. അതേസമയം ഇഷിതയോട് മോശമായി പെരുമാറിയ കൈലാസ് മഞ്ജിമയോടും അമ്മയോടും ഇഷിത തന്നോടാണ് മോശമായി പെരുമാറിയതെന്ന് കള്ളം പറഞ്ഞു. അത് കേട്ട് ദേഷ്യം വന്ന് നിൽപ്പാണ് ഇഷിത. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
കൈലാസ് പറഞ്ഞ കള്ളത്തരങ്ങളെല്ലാം കേട്ട് ഇഷിതയുടെ നിയന്ത്രണം വിട്ട് നിൽപ്പാണ്. വീണ്ടും വീണ്ടും കള്ളം ആവർത്തിച്ച് ഇഷിതയെ തെറ്റുകാരി ആക്കാൻ നോക്കിയപ്പോൾ വേറൊന്നും ചിന്തിക്കാതെ അവൾ കൈലാസിന്റെ കാരണം നോക്കി ഒരെണ്ണം പൊട്ടിച്ചു. അത് കലക്കി ഇഷിത. പ്രേക്ഷകരും ആ ഒരു നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നത്. അടി കിട്ടിയ കൈലാസിന്റെ കിളി പറന്നു. എന്റെ ഭർത്താവിനെ തല്ലാൻ മാത്രം നീ വളർന്നോ എന്ന് ചോദിച്ച് മഞ്ജിമ ഇഷിതയ്ക്ക് നേരെ കയ്യോങ്ങി. പക്ഷെ ഇഷിത അത് തടഞ്ഞു. മാത്രമല്ല ഇനി നീ കാര്യം അറിയാതെ കയ്യോങ്ങിയാൽ നിന്റെ രണ്ട് കവിളും ഞാൻ അടിച്ച് പൊട്ടിക്കുമെന്നും ഇഷിത പറഞ്ഞു. അതോടെ മഞ്ജിമ അടങ്ങി.
എല്ലാം കൊണ്ടും ദേഷ്യത്തിലും സങ്കടത്തിലുമാണ് ഇഷിത. സ്കൂളിൽ പോയി തിരിച്ചെത്തിയ ചിപ്പിയെ കെട്ടിപ്പിടിച്ച് അവൾ കിടന്നു. മഹേഷ് അടുത്തുണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. മഹേഷിന്റെ വിളി വരാൻ കാത്തിരുന്നു. ചിപ്പി ഉറങ്ങിക്കഴിഞ്ഞാണ് മഹേഷ് ഇഷിതയെ വിളിച്ചത്. അത് വരെയും രചനയ്ക്ക് കൂട്ടിരിക്കുകയായിരുന്നു മഹേഷ്. ആകാശ് രചനയ്ക്ക് വയ്യാതായത് പോലും അറിഞ്ഞിട്ടില്ല. അവൻ ഇനി ഏത് പെണ്ണിനെ വളക്കാമെന്ന തന്ത്രം മെനയുകയാണ്. മഹേഷാവട്ടെ രചന ഇത്രയൊക്കെ ചെയ്തിട്ടും മാനുഷിക പരിഗണന അവൾക് നൽകി. ആദിയെ നശിപ്പിക്കരുതെന്നും ആകാശിന്റെ ഉദ്ദേശം മറ്റ് പലതുമാണെന്നും രചനയെ പറഞ്ഞ് മനസ്സിലാക്കി.
രചന പഴയ കുറെ കാര്യങ്ങൾ ഓർത്തു . അവൾക്ക് വല്ലാത്ത വിഷമമായി. ആകാശ് സത്യത്തിൽ ഒരു ചതിയനാണെന്ന് അവൾ തിരിച്ചറിഞ്ഞ് തുടങ്ങുകയാണ്. മഹേഷ് ഫോൺ ചെയ്തപ്പോൾ ശെരിക്കും ഉണ്ടായ കാര്യങ്ങൾ പറയണമെന്ന് അവൾക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞില്ല. മഹേഷിനും ഇഷിതയ്ക്ക് എന്തോ വിഷമമുണ്ടെന്ന് മനസ്സിലായി. എങ്കിലും എന്താണെന്ന് ചോദിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മഹേഷ് നേരെ വിനോദിനെ വിളിച്ച് ഇഷിതയോട് ഒന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏട്ടത്തിയോട് ഞാൻ സാംസാരിക്കാമെന്നും കാര്യം അറിഞ്ഞ ശേഷം തിരിച്ച് വിളിക്കാമെന്നും വിനോദ് ഏട്ടന് ഉറപ്പ് നൽകി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.


