ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

തലകറങ്ങി വീണ രചനയെ സംരക്ഷിക്കാൻ നീ ആരാണെന്ന് ആകാശ് മഹേഷിനോട് ചോദിക്കുകയാണ്. എന്റെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് അവളെന്നും ഇതേപ്പറ്റി പറയാൻ നീ ആരാണെന്നും മഹേഷ് ആകാശിനോട് തിരിച്ച് ചോദിക്കുന്നു. മഹേഷിനോട് മറുപടി പറഞ്ഞ് പിടിച്ച് നിൽക്കാനാവാതെ ആകാശ് മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നു . തിരികെ രചനയുടെ അടുത്തെത്തിയ ആകാശ് ഇഷിതയെ വിളിച്ച് ഇക്കാര്യം പറയാൻ ഒരുങ്ങുന്നു. എന്നാൽ മഹേഷ് തനിയ്ക്ക് വയ്യാതായതുകൊണ്ട് കൂട്ടിരുന്നതാണെന്നും ഇഷിതയോട് അനാവശ്യമായി ഇത് പറഞ്ഞ് പ്രശനം ഉണ്ടാക്കരുതെന്നും രചന ആകാശിനോട് ആവശ്യപ്പെട്ടു. ഫോൺ തട്ടിമാറ്റാൻ ശ്രമിച്ച രചനയെ പിടിച്ച് മാറ്റി ആകാശ് ഇഷിതയ്ക്ക് ഫോൺ ചെയ്‌തെങ്കിലും അവളുടെ ഫോൺ ഓഫായിരുന്നു. 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം

 തനിയ്ക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ ഓർത്ത് ഷോക്കായി ഇരിക്കുകയാണ് ഇഷിത. അവൾ ആശുപത്രിയിലാണ് ഉള്ളത്. അപ്പോഴാണ് അവളുടെ ചേച്ചി അഷിത അങ്ങോട്ട് വന്നത്. ചേച്ചിയോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇഷിത തന്നെ വിളിച്ച് വരുത്തിയതായിരുന്നു അഷിതയെ. തന്റെ കൂട്ടുകാരിക്ക് സംഭവിച്ച കാര്യം എന്ന തരത്തിൽ ഫ്‌ളാറ്റിൽ ഉണ്ടായ കാര്യങ്ങൾ ഇഷിത അഷിതയോട് പറഞ്ഞു. ഇക്കാര്യം ആ കുട്ടിയോട് അവളുടെ ഭർത്താവിനോട് പറയാൻ പറയേണ്ടതുണ്ടോ എന്നറിയാനാണ് ഇഷിത അഷിതയെ വിളിച്ചത്. തീർച്ചയായും ആ കുട്ടിയോട് അവളുടെ ഭർത്താവിനോട് കാര്യം പറയാൻ പറയൂ എന്നും പോലീസിൽ പരാതി കൊടുക്ക് എന്നും അഷിത ഇഷിതയോട് പറഞ്ഞു. ശെരി ഞാൻ ആ കുട്ടിയോട് കാര്യം പറയാമെന്ന് ഇഷിത മറുപടി പറഞ്ഞു . അപ്പോഴും ഇതെല്ലാം സംഭവിച്ചത് തനിക്ക് ആണെന്ന് ഇഷിത പുറത്ത് പറഞ്ഞില്ല. 

അതേസമയം ഇഷിത കൂട്ടുകാരിക്ക് സംഭവിച്ചതെന്ന് പറഞ്ഞ് അഷിതയോട് പറഞ്ഞ കാര്യങ്ങൾ ഇഷിതയെ കാണാൻ വന്നൊരു രോഗിയുടെ മകൾ പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു. തനിക്കും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പുറത്ത് പറയാൻ പേടി ആണെന്നും അതുകൊണ്ടാണ് ഇതുവരെ ആരോടും പറയാത്തതെന്നും അവൾ പറഞ്ഞു. മയൂരി എന്നാണ് തന്റെ പേരെന്നും അഡ്രസ്സും ഫോൺ നമ്പറും ഇതിൽ ഉണ്ടെന്നും കൈലാസ് എന്നാണ് അയാളുടെ പേര് , ഫോട്ടോ ഇതാണെന്നും പറഞ്ഞ് മയൂരി ഇഷിതയ്ക്ക് കൈലാസിന്റെ ഫോട്ടോ കൂടി കാണിച്ച് കൊടുത്തു. കൈലാസിനെതിരെയുള്ള ആയുധമാണ് മയൂരി എന്ന് ഇഷിത തിരിച്ചറിഞ്ഞു. എന്തായാലും പറയാമെന്ന് പറഞ്ഞ് അവൾ മയൂരിയെ മടക്കി അയച്ചു. 

YouTube video player

അതേസമയം മഞ്ജിമയോടും അമ്മയോടുമൊപ്പം സിനിമക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരിക്കുകയാണ് കൈലാസ്. അമ്മയുടെ ഈ മൂഡ് മാറ്റാനാണ് താൻ സിനിമയ്ക്ക് ബുക്ക് ചെയ്തതെന്ന് കൈലാസ് അവരോട് പറഞ്ഞു. പക്ഷെ ആ പറഞ്ഞതിൽ എന്തോ കള്ളത്തരമുണ്ട്. മറ്റെന്തോ ഉദ്ദേശം കൈലാസിനുണ്ട്. അതെന്താണെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.