കൊല്ലം സുധിയുടെ ഭാര്യ രേണുവിനും മകൻ കിച്ചുവിനും ഇടയിലുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ് വുമൺ ജാസി. രേണുവിനെ വർഷങ്ങളായി അറിയാമെന്നും, കിച്ചുവിനെ അവർ നന്നായി നോക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ജാസി പറയുന്നു. Jasi supports Renu Sudhi.

രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ് വുമണും, സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ജാസി രംഗത്ത്. രേണുവിനെ തനിക്ക് വർഷങ്ങളായി അറിയാമെന്നും കിച്ചുവിനെ അവർ എങ്ങനെയാണ് നോക്കുന്നതെന്ന് കണ്ട വ്യക്തിയാണ് താനെന്നും പറഞ്ഞ ജാസി, ഈ വിവാദങ്ങളുടെ ബന്ധപ്പെട്ട് രേണു വലിയ സങ്കടത്തിലാണെന്നും കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

"എത്ര വർഷമായി രേണു സുധിയെന്ന് പറഞ്ഞ് ആളുകൾ ആ സ്ത്രീയ ആക്രമിക്കാൻ തുടങ്ങിയിട്ട്. എന്തിനാണ് ഒരാളോട് ഇങ്ങനെ ആളുകൾ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. വ്യക്തിപരമായി എനിക്ക് രേണു ചേച്ചിയെ അറിയാം. ഇത്രത്തോളം ഫെയ്മസ് ആകും മുമ്പ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. ദുബായിൽ പെർഫ്യും ഷോപ്പ് നടത്തിയിരുന്ന സമയത്താണ് സൗഹൃ​ദം ആരംഭിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ എല്ലാം വെറും നുണയാണ്. രേണു ചേച്ചി കിച്ചു മോനെ എങ്ങനെയാണ് കാണുന്നതെന്ന് വളരെ വ്യക്തമായി എനിക്ക് അറിയാം. കിച്ചുവിന്റെ സ്വന്തം അമ്മയല്ല. ഒന്നാനമ്മയോ രണ്ടാനമ്മയോ അല്ല മൂന്നാം അമ്മയാണ്. ചേച്ചി മോനെ എങ്ങനയൊണ് നോക്കുന്നതെന്ന് കണ്ട വ്യക്തിയാണ് ഞാൻ. എന്റെ ഫ്രണ്ടാണ് രേണു ചേച്ചിയുടെ ഇപ്പോഴത്തെ മാനേജർ കരിഷ്മ." ജാസി പറയുന്നു.

"അവളുടെ വീട്ടിൽ ഞാനും രേണു ചേച്ചിയുമെല്ലാം ഒത്തുകൂടാറുമുണ്ട്. ആ സമയത്ത് കിച്ചു വിളിക്കുകയും സംസാരിക്കുകയും ആവശ്യത്തിന് ക്യാഷ് രേണു ചേച്ചി ഇട്ട് കൊടുക്കാറുമെല്ലാമുണ്ട്. ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുള്ള കാര്യമാണ്. ആൾക്കാർ കരുതുന്നത് പോലെ ഇരുന്നൂറോ മുന്നൂറോ നാനൂറോ ഒന്നും അല്ല. അത്യാവശ്യ നല്ല സംഖ്യയാണ് രേണു ചേച്ചി ഇട്ട് കൊടുക്കാറുണ്ടായിരുന്നത്.ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ക്യാഷ് ഇട്ട് കൊടുക്കുക മാത്രമല്ല. എന്ത് ആവശ്യത്തിനാണ് ആ പണം ഉപയോ​ഗിക്കുന്നത് എന്ന് കൂടി ചോ​ദിക്കണമെന്ന് ഞങ്ങൾ ചേച്ചിയോട് പറയാറുണ്ട്. കുട്ടികൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഇട്ട് കൊടുത്താൻ പണം മിസ് യൂസ് ചെയ്യുമെന്നും ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു. അപ്പോഴെല്ലാം ചേച്ചി പറഞ്ഞത് കിച്ചു അങ്ങനെ പോകുന്ന കുട്ടിയല്ലെന്നാണ്. ഇത്രയും വിവാദങ്ങൾ നടക്കുമ്പോഴും ചേച്ചി കിച്ചുവിനെ കുറ്റം പറയുന്നില്ലല്ലോ. ആരെങ്കിലും പണം കൊടുത്ത് നിർബന്ധിച്ച് കിച്ചുവിനെ കൊണ്ട് പറയിപ്പിക്കുന്നതാകും എന്നാണ് ചേച്ചി പറയുന്നത്. ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. ഭയങ്കര സങ്കടത്തിലാണ് കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നത് എല്ലാവരും കൂടി ഓരോന്ന് പറഞ്ഞ് പറഞ്ഞ് രേണു ചേച്ചിയെ കൊല്ലുമെന്നാണ്." ജാസി കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജെസ്സിയുടെ പ്രതികരണം.