അടുത്തിടെ കൊല്ലം സുധി മൂന്നാമത് വിവാഹം കഴിച്ച ആളാണ് രേണു എന്ന തരത്തിലൊക്കെ പ്രചരണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.
കഴിഞ്ഞ കുറേക്കാലമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവും മൂത്ത മകൻ കിച്ചു എന്ന രാഹുൽ ദാസും ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ആൽബങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണു സുധിയ്ക്ക് വിമർശനമാണ് ഉയരുന്നതെങ്കിൽ കിച്ചുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം യുട്യൂബ് ക്യു ആൻഡ് എ സെക്ഷനിൽ വന്ന ചോദ്യങ്ങളും അവയ്ക്ക് കിച്ചു നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
അടുത്തിടെ കൊല്ലം സുധി മൂന്നാമത് വിവാഹം കഴിച്ച ആളാണ് രേണു എന്ന തരത്തിലൊക്കെ പ്രചരണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന്, "എന്റെ അച്ഛനെ എനിക്ക് അറിയാം. പിന്നെ അദ്ദേഹത്തെ അറിയാവുന്നവർക്കും. അത്രേ ഉള്ളൂ. പറാനുള്ളവർ പറയട്ടെ", എന്നാണ് കിച്ചു പറഞ്ഞത്. തന്‍റെ റോൾ മോഡൽ അച്ഛനാണെന്നും അദ്ദേഹത്തെ കണ്ടാണ് താൻ വളർന്നതെന്നും കിച്ചു പറയുന്നുണ്ട്. പഠിച്ച് ഒരു ജോലി സെറ്റ് ചെയ്യണം. സ്വന്തം കാലിൽ നിൽക്കണം എന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും കിച്ചു കൂട്ടിച്ചേർക്കുന്നുണ്ട്.
രേണു അഭിനയിക്കേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിന്, 'അമ്മ അഭിനയിക്കേണ്ടെന്ന് ഞാൻ പറയില്ല. അവർക്ക് താല്പര്യമാണെങ്കിൽ അഭിനയിക്കട്ടെ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. നിലിവിൽ എന്റെ ജീവിതം അടിപൊളിയായി പോകുന്നുണ്ട്. ഓരോരോ കാര്യങ്ങൾ വരുന്നുണ്ട്. അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ഞാൻ എന്റേതായ രീതിയിൽ പോകുന്നു. ആരുടെയും ലൈഫിൽ അനാവശ്യമായി ഇടപെടാറില്ല', എന്നാണ് കിച്ചു നൽകിയ മറുപടി.
അടുത്തിടെ രേണു സുധി ഒരു പാസ്റ്ററെ വിവാഹം കഴിച്ചെന്നും സുധിയുമായി നടന്നത് രണ്ടാം വിവാഹമാണെന്നും പ്രചരണം നടന്നിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെ ഒരു പാസ്റ്ററെ അറിയില്ലെന്നും തന്നെ വിവാഹം കഴിച്ചത് സുധി മാത്രമാണെന്നും രേണു പറഞ്ഞിരുന്നു.