ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നയനയുടെയും ദേവയാനിയുടെയും കള്ളക്കളി പൊളിക്കാനാണ് കനകയുടെ തീരുമാനം. അതുകൊണ്ട് അനന്തപുരിയിലെ സ്നേഹിക്കാത്ത അമ്മായിയമ്മയുടെ അടുത്തേയ്ക്ക് ഇനി നയനയെ പറഞ്ഞുവിടില്ലെന്ന് കനകയും ഗോവിന്ദനും കട്ടായം പറഞ്ഞു . ഇക്കാര്യം ദേവയാനിയും അറിഞ്ഞു . വിവരമറിയാൻ ദേവയാനി നയനയെ ഫോൺ വിളിക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

---------------------------------------

കനകയുടെയും ഗോവിന്ദന്റേയും നിലപാട് അറിയാൻ നയനയെ ഫോൺ ചെയ്തിരിക്കുകയാണ് ദേവയാനി. അമ്മയും അച്ഛനും തന്നെ ഇനി അങ്ങോട്ട് വിടുന്നില്ലെന്നാണ് പറഞ്ഞതെന്ന വിവരം നയന ദേവയാനിയോട് പറയുന്നു. ആ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് കനക നയനയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചത്. സംഭവം സത്യമാണെന്നും നയനയെ അങ്ങോട്ട് ഇനി വിടുന്നില്ലെന്നും കനക ദേവയാനിയോട് പറഞ്ഞു . ഇനി ആദർശിന് അവളെ കാണണം എന്നാണെങ്കിൽ ഇവിടെ വന്ന് നിന്നോട്ടെ എന്നും കനക കൂട്ടിച്ചേർത്തു. 

YouTube video player

കനക പറഞ്ഞത് കേട്ട ദേഷ്യത്തിലും സങ്കടത്തിലും ദേവയാനിയും വിട്ട് കൊടുത്തില്ല. നയനയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ട അവകാശം ആദർശിന് കൂടി ഉണ്ടെന്നും അവൻ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുമെന്നും ദേവയാനി പറഞ്ഞു. എന്നാൽ അങ്ങനെ ആദർശിനോടൊപ്പം നയന അനന്തപുരിയിലേക്ക് വന്നാൽ ഞങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് പറഞ്ഞ് കനക ഫോൺ വെച്ചു. എന്തായാലും കനകയുടെ തന്ത്രം നന്നായി ഏറ്റിട്ടുണ്ട്. അമ്മായിയമ്മയും മരുമകളും ഇപ്പോൾ നല്ല വിഷമത്തിലാണ്. എന്നാൽ ദേവയാനി ആദർശിനോട് നേരിട്ട് ഇക്കാര്യം പറയുകയും ആദർശ് എന്തായാലും അവരോട് പോയൊന്നു സംസാരിക്കാമെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

അതേസമയം വിവരമറിഞ്ഞത് ശെരിയാണോ എന്നൊന്ന് ഉറപ്പിക്കാൻ കൂടി അഭി നവ്യയെ കാണാൻ എന്ന പേരിൽ കനകയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. അവർ പറഞ്ഞതിൽ നിന്നും നയനയെ ഇനി അന്തപുരിയിലേയ്ക്ക് വിടുന്നില്ലെന്ന കാര്യം അവൻ ഉറപ്പിച്ചു. ശേഷം നവ്യയെ കണ്ട് താൻ സ്വഭാവമെല്ലാം മാറ്റി നന്നായി എന്ന് വിശ്വസിപ്പിക്കും വിധമുള്ള അഭിനയം നടത്തി മടങ്ങി. അനന്തപുരിയിലേയ്ക്ക് പോകുന്ന വഴി അവൻ അനഘയെ കാണുകയും കുഞ്ഞിനെ ഒരുപാട് വൈകാതെ ഏറ്റെടുക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ അനഘയ്ക്കും അഭിയെ വലിയ വിശ്വാസം പോരാ . ഏതായാലും കല്യാണം ആണെന്നല്ലേ പറഞ്ഞത് , കുഞ്ഞിനെ ഏറ്റെടുത്തില്ലെങ്കിൽ മണ്ഡപത്തിലേയ്ക്ക് താൻ കുഞ്ഞുമായി കയറിവരുമെന്ന് അനഘ പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ബാക്കി കഥ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.