ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ആദർശ് ഫോൺ ചെയ്തിട്ട് എടുക്കാത്ത വിഷമത്തിലാണ് നയന . ഇനിയും ഈ വഴക്ക് നീണ്ടു പൊക്കൂടാ എന്നോർത്ത് ഉടനെ ആദർശിന്റെ പോയി കാണാൻ നയന തീരുമാനിക്കുന്നു . അതേസമയം രാഗേഷും വിഘ്‌നേഷും അനിയോട് ഉടനെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

നയന ആദർശിനെ കണ്ട് സംസാരിക്കാൻ ഓഫീസിൽ എത്തിയിരിക്കുകയാണ്. തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് നയന ആദർശിനോട് പറയുന്നു. എന്നാൽ എനിക്ക് ഒന്നും കേൾക്കേണ്ടതില്ലെന്നും ദയവുചെയ്ത് ഇവിടെ നിന്ന് ഇറങ്ങിപ്പോകാനും ആദർശ് നയനയോട് പറഞ്ഞു. അപ്രതീക്ഷിതമായ ആദർശിന്റെ ഈ പെരുമാറ്റം കണ്ട് നയനയ്ക്ക് വല്ലാതെ വിഷമമായി. ആദർശിന്റെ മനസ്സിൽ മറ്റെന്തോ ഉണ്ടെന്ന് നയനയ്ക്ക് ഉറപ്പായി. അവൾ അക്കാര്യം ദേവയാനിയോട് സംസാരിച്ചു. ദേവയാനി തനിക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നയനയോട് മറുപടി പറഞ്ഞു. എന്തായാലും മോൾ പേടിക്കേണ്ട എന്നും നമുക്ക് പരിഹാരമുണ്ടാക്കാം എന്നും ദേവായാനി അവൾക്ക് ഉറപ്പുനൽകി. അതേസമയം ജ്വല്ലറിയിലെ പ്രശ്നവും അനഘയുടെ പ്രശ്നവും എല്ലാം തീർക്കാൻ നവ്യയോട് സ്നേഹം നടിച്ച് എത്തിയിരിക്കുകയാണ് അഭി. നവ്യക്ക് അഭിയെ ചെറിയൊരു സംശയം ഉണ്ടെങ്കിലും അവന്റെ മനസ്സിലുള്ള കള്ളത്തരം അവൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

YouTube video player

 അതേസമയം അനിയോട് ഉടനെ കാണണം എന്ന് പറഞ്ഞിരിക്കുകയാണ് രാകേഷും വിഘ്നേഷും. അനാമിക അവളുടെ കാമുകന്റെ കൂടെ പാർക്കിൽ സല്ലപിക്കുന്ന കാഴ്ച നേരിട്ട് കാണിച്ചു കൊടുക്കാനാണ് അവർ അനിയെ വിളിച്ചു വരുത്തിയത്. പരിസരബോധം മറന്ന് പബ്ലിക്കായി പരസ്പരം സ്നേഹിക്കുകയായിരുന്നു അവർ. സത്യത്തിൽ അനിക്ക് അത് കണ്ടപ്പോൾ സന്തോഷമാണ് തോന്നിയത്. അനാമികയെ കയ്യോടെ പൊക്കാൻ തെളിവുകൾ നോക്കി നിൽക്കുകയായിരുന്നു അനി. അനാമിക കാമുകനുമായി സല്ലപിക്കുന്ന ദൃശ്യങ്ങൾ അവർ ഫോണിൽ പകർത്തി. അവൻ നേരെ അത് ആദർശിന് അയച്ചുകൊടുത്തു. ഇങ്ങനത്തെ ഒരുത്തിയുടെ കൂടെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് അനി വ്യക്തമാക്കി. അനിയുടെ പ്രയാസം മനസ്സിലാക്കിയ ആദർശ് വേഗം അവനെ കാണാനെത്തി. എന്തായാലും അനാമികയുടെ അച്ഛനോട് ഞാനൊന്ന് നേരിട്ട് സംസാരിക്കട്ടെ എന്ന് ആദർശ് അനിയോട് പറഞ്ഞു. സംസാരിക്കുന്നതൊക്കെ കൊള്ളാം പക്ഷേ എന്നെയും അനാമികയെയും ഇനി ഒന്നിപ്പിക്കാൻ ആരും നോക്കേണ്ടെന്ന് അനി കട്ടായം പറയുന്നിടത്ത് വച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.