ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
മൂർത്തി മുത്തശ്ശൻ ചന്ദു മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുകയാണ്. അനഘ ഇപ്പോൾ കോമ സ്റ്റേജിലാണ് ഉള്ളത്. ചന്ദുമോൾ അഭിയുടെ കുഞ്ഞാണെന്ന സത്യം ഇതുവരെ വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. അനഘ ആണെങ്കിൽ ചന്ദുമോൾ മൂർത്തി സാറിന്റെ കൊച്ചുമകന്റെ മകൾ ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു താനും. അത് ആദർശ് ആണോ അതോ അഭിയാണോ എന്ന് മൂർത്തി സാറിനും ഉറപ്പില്ല. ആദർശ് അല്ലെന്ന് അദ്ദേഹത്തതിന് ഒരു ഏകദേശ ധാരണ ഉണ്ട്. എങ്കിലും സത്യം തെളിയുന്നത് വരെ ചന്ദുമോൾ അനന്തപുരിയിൽ വളരട്ടെ എന്ന് മുത്തശ്ശൻ തീരുമാനിക്കുകയാണ് ഉണ്ടായത്. എന്നാൽ ആദർശിന് കുഞ്ഞ് തന്റേത് അല്ലെന്ന് തെളിയിക്കാഞ്ഞിട്ട് ഒരു സമാധാനവുമില്ല. സത്യം കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് ആദർശ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ചന്ദുമോൾ ആരുടെ കുഞ്ഞാണെന്ന സത്യം കണ്ടെത്താൻ നടക്കുകയാണ് ആദർശ്. അതറിഞ്ഞല്ലാതെ അവനു സമാധാനം ഇല്ല. ചന്ദുമോൾ വീട്ടിൽ വന്ന ശേഷം ആദർശിന്റെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. എല്ലാവരോടും ദേഷ്യത്തിലാണ് അവന്റെ സംസാരം. എന്തിന് നയനയോട് പോലും ദേഷ്യം വെച്ചാണ് ആദർശ് സംസാരിക്കുന്നത്. ഓഫീസിലെ കാര്യങ്ങളിലൊന്നും ആദർശിന് തീരെ ശ്രദ്ധ ഇല്ല . ആദർശിന് എന്താണ് പറ്റിയതെന്നറിയാൻ അനി അവന്റെ ക്യാബിനിൽ എത്തിയിരിക്കുകയാണ്. ഏട്ടന് എന്ത് പറ്റിയെന്നും അനാമികയുടെ കാര്യത്തിൽ ഏട്ടൻ എന്താണ് ഒരു തീരുമാനവും പറയാത്തതെന്നും അവൻ ആദർശിനോട് ചോദിച്ചു. ചോദ്യം കേൾക്കാൻ നിന്ന താമസം ആദർശ് അവനോട് പൊട്ടിത്തെറിച്ചു. അനാമികയെ തെറ്റ് പറയണമെങ്കിൽ നീ ആദ്യം നന്നാവണമെന്നും തൽക്കാലം ഇറങ്ങിപ്പോകാനും ആദർശ് അനിയോട് പറഞ്ഞു . അത് കേട്ടാണ് നയന അങ്ങോട്ടെത്തിയത് . ആദർശ് അനാവശ്യമായി ദേഷ്യപ്പെടുന്നതിനെ നയന എതിർത്തെങ്കിലും അവളോടും ആദർശ് ദേഷ്യപ്പെടുകയാണുണ്ടായത് .
ആദർശിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം പറയാൻ നയന ദേവയാനിയെ ഫോൺ ചെയ്തു . വിവരമറിഞ്ഞ ദേവയാനി മുത്തശ്ശനോട് ആദർശുമായി ഒന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പരിഹാരം കണ്ടെത്താനും അവന് അറിയാമെന്ന് മുത്തശ്ശൻ ദേവയാനിയോട് പറഞ്ഞു. എങ്കിലും അവൻ ഓഫീസിൽ നിന്നെത്തിയാൽ താൻ അവനുമായി സംസാരിക്കാമെന്നും പേടിക്കേണ്ടെന്നും മുത്തശ്ശൻ ദേവയാനിയ്ക്ക് ഉറപ്പ് നൽകി. അതേസമയം നയന അച്ഛൻ ജയനോടും ഇതേപ്പറ്റി പറഞ്ഞിരുന്നു. ആദർശിന്റെ പെരുമാറ്റത്തിലെ മാറ്റം ജയനും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയൻ ആദർശുമായി സംസാരിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചു. ഇത് തന്റെ മാത്രം പ്രശ്നമാണെന്നും അതിനുള്ള പരിഹാരവും താൻ തന്നെ കണ്ടെത്താമെന്നും ആദർശ് ജയനോട് മറുപടി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.


