ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

ചന്ദുമോൾക്ക് കുറച്ച് പുതിയ ഡ്രെസ്സുമായി എത്തിയിരിക്കുകയാണ് ആദർശ്. മോൾക്ക് പുതിയ ഉടപ്പെല്ലാം ഇട്ട് കൊടുത്ത് സുന്ദരിയാക്കി കൊണ്ടുവരാമെന്ന് നയന ആദർശിനോട് പറഞ്ഞു. മോളെ ഒരുക്കി സുന്ദരിയാക്കിയ നയന മോളോട് ദേവയാനി അമ്മൂമ്മയുടെ അടുത്ത പോയി വരാൻ പറയുന്നു. മോൾ അടുത്ത് ചെന്നതും അവളെ വാരി എടുക്കണമെന്ന് ദേവയാനിക്ക് ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ആദർശിനോടുള്ള ദേഷ്യം കാരണം ദേവയാനിക്ക് അതിന് കഴിഞ്ഞില്ല. എന്തൊക്കെ പറഞ്ഞാലും ചെയ്താലും ആദർശിനോടുള്ള ദേഷ്യം തനിക്ക് മാറില്ലെന്നും അതിനായി ആരും ശ്രമിക്കേണ്ടെന്നും ദേവയാനി നയനയോട് പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

നവ്യയോട് ചന്ദുമോളുടെ കാര്യം സംസാരിക്കുകയാണ് അഭി. അവൾ വന്നതോടെ ഇപ്പോൾ എല്ലാവരും അവളുടെ പിറകെ ആണെന്നും ഇനി നമ്മുടെ കുഞ്ഞിന് വേണ്ട പരിഗണന കിട്ടാതെ പോകുമോ എന്ന് അഭി നവ്യയോട് പറഞ്ഞു. എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുക എന്നതാണ് അഭിയുടെ ലക്‌ഷ്യം. നവ്യക്ക് അത് ശെരിക്കും ഏറ്റിട്ടുണ്ട്. ചന്ദുമോളോട് ഞാൻ സംസാരിക്കാൻ കൂടി നിൽക്കില്ലെന്നും തനിക്ക് ആദർശേട്ടനെ ഇപ്പോൾ കണ്ണെടുത്താൽ കണ്ടൂടാ എന്നും നവ്യ അഭിയോട് പറഞ്ഞു. അപ്പോൾ താൻ തൊടുക്കുന്ന അസ്ത്രങ്ങൾ കൃത്യമായ സ്ഥലത്ത് കൊള്ളുന്നുണ്ടല്ലോ എന്നോർത്ത് ചിരിക്കുകയായിരുന്നു അഭി.

YouTube video player

അതേസമയം ട്രെയ്‌നറുടെ പീഡനം സഹിക്ക വയ്യാതെ അയാളെ ഇരുട്ടടി അടിച്ചിരിക്കുകയാണ് നന്ദു. നന്ദുവിനൊപ്പം അവളുടെ ഒരു കൂട്ടുകാരി കൂടെ ഉണ്ട്. ഹെൽമെറ്റും വെച്ച് വന്ന നന്ദു അയാളെ ശെരിക്കും പെരുമാറി. തല്ലുകൊണ്ട് അയാളുടെ കയ്യും കാലും നന്നായി ചതഞ്ഞിട്ടുണ്ട്. അയാൾക്കിട്ട് അല്ലെങ്കിലും രണ്ടെണ്ണം പൊട്ടിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. എന്തായാലും ട്രെയ്നറെ തല്ലിയ കാര്യം നന്ദു നയനയെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നയന അക്കാര്യം ആദർശിനോടും പറഞ്ഞിട്ടുണ്ട്. അതേസമയം ദേവയാനി കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള നീക്കത്തിലാണ്. അനന്തപുരിയിൽ ഇനി എന്തെല്ലാം സംഭവിക്കുമെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.