ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
മുത്തശ്ശി കൊടുത്ത് വിട്ട ആഭരണങ്ങളുമിട്ട് അനന്തപുരിയിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ് നവ്യ. ആദർശിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നും അയാളെ കാണുന്നത് പോലും ഇപ്പോൾ വെറുപ്പാണെന്നും നവ്യ അഭിയോട് പറഞ്ഞു. അത് കേട്ട് തന്റെ തന്ത്രം വിജയിച്ച സന്തോഷത്തിൽ നിൽക്കുകയാണ് അഭി.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .
എന്തെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ പ്ലാൻ ചെയ്യുകയാണ് ജലജയും ജാനകിയും. അതിനായി രണ്ടുപേരും അർഥം വെച്ച് ചിലതെല്ലാം സംസാരിക്കുന്നുണ്ട്. കനകയും ഗോവിന്ദനും പലതവണ കാര്യമെന്താണെന്ന് ചോദിച്ചെങ്കിലും രണ്ടുപേരും അത് തുറന്ന് പറഞ്ഞില്ല. അതേസമയം മകളുടെ ഭർത്താവിന്റെ സ്വഭാവഗുണം പരിശോധിക്കുന്നത് നല്ലതാണെന്ന് മാത്രം പറഞ്ഞു. എന്താണ് കാര്യമെന്ന് ഗോവിന്ദനും കനകക്കും ഇതുവരെ പിടി കിട്ടിയിട്ടില്ല. എന്നാൽ ഇരുവരുടെയും കുത്തിത്തിരുപ്പ് സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ദേവയാനിയും നയനയും. അധികം പറഞ്ഞാൽ പണ്ടത്തെ ആ മോഷണക്കഥ തെളിവ് സഹിതം എല്ലാവരെയും കാണിക്കുമെന്ന് നയന ജലജയോട് പറഞ്ഞു. എന്നാൽ ഇവൾ ഇതൊക്കെ വെറുതെ പറയുകയാണെന്ന് പറഞ്ഞ് ജലജ അത് നിഷേധിച്ചു.
അതേസമയം സത്യം അന്വേഷിച്ച് കിരണിനടുത്ത് എത്തിയിരിക്കുകയാണ് ആദർശ്. കുറെ ദിവസമായി കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിയാൻ ഡി എൻ എ ടെസ്റ്റിന് കൊടുത്തിട്ട്. അതിന്റെ റിസൾട്ടുമായാണ് കിരൺ എത്തിയിട്ടുള്ളത്. കുഞ്ഞിന്റെ അച്ഛൻ അഭി ആണെന്നും അവനാണ് ഇതിന്റെ പിറകിൽ കളിച്ചതെന്നും കിരൺ ആദർശിനോട് പറഞ്ഞു. സത്യമറിഞ്ഞ ആദർശിന് കലി കയറി. അവൻ നവ്യയെ വിളിക്കാൻ പോയിരിക്കുകയാണെന്നും വീട്ടിലേയ്ക്ക് വരുമ്പോൾ അവന്റെ കഥ ഞാൻ കഴിക്കുമെന്നും ആദർശ് കിരണിനോട് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.


