ബിഗ് ബോസിലേക്ക് പോകുന്നതായി ശക്തമായ സൂചന നൽകി രാഹുൽ ഈശ്വർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. ഒരുപാട് ദൂരെയുള്ള 'രാജഭരണമുള്ള രാജ്യത്തേക്ക്' പോകുന്നുവെന്ന് കുടുംബത്തോടൊപ്പമുള്ള എയർപോർട്ട് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.
ബിഗ് ബോസിലേക്ക് പോകുകയാണെന്ന സൂചന നൽകി രാഹുൽ ഈശ്വറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ സീസണിലെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലേ ഉയർന്നുകേട്ട പേരാണ് രാഹുലിന്റേത്. ഇത് ശരിവെയ്ക്കും വിധമാണ് രാഹുലിന്റെ പുതിയ പോസ്റ്റും അതിനു താഴെ വരുന്ന കമന്റുകളും.
''ഒരു പാട് അകലെയുള്ള 'ഒരു രാജ്യത്ത്' പോവുകയാണ്. രാജ ഭരണം ഉള്ള രാജ്യമാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസം, ജനാധിപത്യം, മത സൗഹാർദം എല്ലാമാണ് ആധുനിക രാജ്യങ്ങളിൽ വേണ്ടത്. എല്ലാ പ്രാർത്ഥനകളും വേണം. സാധാരണ ഫിൻലാൻഡിൽ പോകുമ്പോഴാണ് വീട്ടുകാർ കൊണ്ട് വിടുന്നത്. ഇത് "അതിലും ദൂരെ പോവുകയാണ്". ഒരു പാട് ഒരു പാട് ദൂരെ. പക്ഷേ നമ്മൾ ഇവിടെ ഒക്കെ തന്നെ കാണും. കാരണം ഇന്ത്യയും ഗാന്ധിജിയും തന്നെയാണ് എന്നും ഇപ്പോഴും മനസ്സിൽ. ജയ് ഹിന്ദ്'', എന്നാണ് രാഹുൽ ഈശ്വർ കുറിച്ചത്. ചിന്താവിഷ്ടയായ ശ്യാമളയിലെ 'മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു മകനേ തുടങ്ങുമീ യാത്ര...' എന്ന ഗാനമാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. എയർപോർട്ടിൽ നിന്നുമെടുത്ത ചിത്രത്തിൽ കുടുംബാംഗങ്ങളെയും ഒപ്പം കാണാം.
രസകരമായ കമന്റുകളാണ് രാഹുൽ ഈശ്വറിന്റെ പോസ്റ്റിനു താഴെ വരുന്നത്. ''ഈ ബിജിഎം കേട്ടിട്ട് അളിയൻ തിരിച്ചു വരുമ്പോൾ ഫെമിനിസ്റ്റ് ആവാതിരുന്നാൽ മതി, എല്ലാ ആശംസകളും'', എന്നാണ് ബിഗ് ബോസ് മുൻ വിജയി അഖിൽ മാരാർ കമന്റ് ചെയ്തിരിക്കുന്നത്. ''ബിഗ് 'ബോക്സ്' ഒക്കെയുണ്ടല്ലോ'', എന്നാണ് അവതാരകൻ രാജ് കലേഷിന്റെ കമന്റ്. ഈ സീസണിൽ മൽസരിക്കുന്നവർക്ക് രാഹുൽ ഈശ്വർ ഒരു വെല്ലുവിളിയാകും എന്നു പറയുന്നവരെയും കമന്റ് ബോക്സിൽ കാണാം.



