കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും ദാസേട്ടൻ കോഴിക്കോടും വീണ്ടും റീൽ ചെയ്തു. വൈറ്റില ഹബ്ബിൽ വെച്ച് തെങ്കാശിപ്പട്ടണത്തിലെ ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. ഇതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

കൊച്ചി: സമീപകാലത്ത് ഒരു റീലിന്‍റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിട്ടവരാണ് രേണു സുധിയും, ദാസേട്ടന്‍ കോഴിക്കോടും. ഇപ്പോഴിതാ രണ്ടുപേരും വീണ്ടും റീല്‍ ചെയ്തിരിക്കുകയാണ്. എറണാകുളം വൈറ്റില ഹബ്ബില്‍ വച്ച് മറ്റൊരു യുവതിക്കൊപ്പമാണ് ഇരുവരുടെയും റീല്‍. തെങ്കാശിപ്പട്ടണത്തിലെ ഗാനത്തിനാണ് ഇരുവരും റീലില്‍ ഡാന്‍സ് കളിക്കുന്നത്. 

എന്തായാലും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും റീലിന് അടിയില്‍ കമന്‍റുകള്‍ വരുന്നുണ്ട്. പലരും രേണുവിനെ അഭിനന്ദിക്കുന്നുണ്ട്. വിമര്‍ശനങ്ങളെ വകവയ്ക്കാതെ സ്വന്തം വഴിയില്‍ സഞ്ചരിക്കുന്നയാള്‍ എന്ന രീതിയില്‍ അഭിനന്ദിക്കുന്നുണ്ട്. അതേ സമയം ഇത് എനിയും തീര്‍ന്നില്ലെ എന്ന അടക്കം കമന്‍റ് ചെയ്യുന്നവരും ഉണ്ട്. 

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ വലിയ വിമർശനങ്ങളും ഉയരാറുണ്ട്. അടുത്തിടെയാണ് ഇവര്‍ സോഷ്യൽ മീഡിയ താരവുമായ ദാസേട്ടനുമായി ചേർന്ന് 'ചാന്ത് പൊട്ട്' എന്ന് സിനിമയിലെ പാട്ട് റിക്രിയേറ്റ് ചെയ്തത്.

ഇതിനു പിന്നാലെ വലിയ വിമർശനമാണ് രേണുവിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈകാര്യത്തില്‍ ദാസേട്ടന്‍ കോഴിക്കോട് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. 

രേണു എന്നല്ല, ഏത് നല്ല അഭിനേത്രി വിളിച്ചാലും താൻ അഭിനയിക്കാൻ പോകുമെന്നും രേണു തനിക്ക് സഹോദരിയെപ്പോലെയാണെന്നും ദാസേട്ടൻ കോഴിക്കോട് അഭിമുഖത്തിൽ പറഞ്ഞു. ഈ വീഡിയോ ചെയ്യുന്നതിനെക്കുറിച്ചും രേണുവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാര്യയോട് നേരത്തേ തന്നെ സംസാരിച്ചിരുന്നു എന്നും ദാസേട്ടന്‍ പറഞ്ഞു.

View post on Instagram

''ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മലയാള സിനിമയിൽ തുടർന്നും അഭിനയിച്ചിട്ടുണ്ട്. ഭരതേട്ടൻ മരിച്ചതിനു ശേഷവും കെപിഎസി ലളിത ചേച്ചി അഭിനയിച്ചില്ലേ, മല്ലിക ചേച്ചി ഇപ്പോളും അഭിനയിക്കുന്നില്ലേ?. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളല്ലേ'', താരം കൂട്ടിച്ചേർത്തു.

പട്ടുസാരിയുടുത്ത് അടുക്കളജോലി ചെയ്യുന്ന സ്ത്രീകളെ എന്‍റെ സീരിയലുകളിൽ കാണില്ല: നിര്‍മ്മാതാവ് രമാദേവി

ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ