തന്‍റെ കാൻസർ ചികിത്സയെക്കുറിച്ച് പറഞ്ഞ് രേണു സുധി 

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രേണു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.

ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാ‍ഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം'', രേണു വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming