ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാർത്ഥിയായ അനീഷിന് ഒസിഡി ഉണ്ടെന്ന് സാബുമോന്‍. സീറ്റ് മാറിയാൽ പോലും അസ്വസ്ഥനാകുന്ന അനീഷിന്റെ ചിട്ടകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണെന്ന് താൻ പറഞ്ഞതായി സാബുമോൻ വ്യക്തമാക്കി.

വതാരകന്‍, അഭിനേതാവ്, നിര്‍മാതാവ്‌ എന്നീ നിലകളിലെല്ലാം പ്രശസ്‍തനാണ് സാബുമോന്‍ അബ്ദുസമദ്. തരികിട എന്ന പരിപാടിയിലൂടെയാണ് താരം ടെലിവിഷന്‍ രംഗത്ത് പ്രശസ്തനാവുന്നത്. 2018-ലെ ബിഗ്ബോസ് മലയാളത്തിലെ വിജയി കൂടിയാണ് സാബുമോന്‍. ഇത്തവണത്തെ ബിഗ്ബോസിൽ ഗസ്റ്റ് ആയും സാബുമോൻ എത്തിയിരുന്നു. ഗസ്റ്റായി എത്തിയപ്പോളുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ, കോമണറായി എത്തിയ അനീഷിനെക്കുറിച്ച് സാബുമോൻ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ഒസിഡി ഉള്ളയാളാണ് അനീഷെന്നും ഒരു വരയിട്ട് കൃത്യമായി പോകുന്ന ആളാണെന്നും സാബുമോൻ പറയുന്നു.

''ആ പയ്യന് ഒസിഡി ഉണ്ട്. അതാണ് സീറ്റ് മാറ്റി കഴിഞ്ഞാലൊക്കെ അവൻ പാനിക് ആകുന്നത്. എന്നോട് പറഞ്ഞിട്ടുണ്ട് ഒസിഡി ഉണ്ടെന്ന്. നിങ്ങൾക്ക് ഡിസോർഡർ ഉണ്ടോ എന്നു ചോദിച്ചപ്പോ, എന്റെ അടുത്ത് ചോദിച്ചു നിങ്ങൾക്കില്ലേ എന്ന്. ഞാൻ പറഞ്ഞു എനിക്കും ഡിസോർഡർ ഉണ്ട്. നിന്റെ ഓർഡർ എനിക്ക് ഡിസോർഡർ ആണ്. എന്റെ ഓർഡർ നിനക്ക് ഡിസോർഡർ ആണ്. സീറ്റ് മാറി കഴിഞ്ഞാൽ വിഷയമാണ്. ഈ ബിഗ് ബോസിനകത്തുള്ള മുഴുവൻ സാധനവും എല്ലാവരുടെയും അല്ലേ? പിന്നെ നിനക്ക് മാത്രമെന്താണ് എന്ന് ഞാൻ ചോദിച്ചിരുന്നു. അതിനുശേഷം ഞാൻ അവിടെ ചെന്നിരിക്കുകയും ചെയ്തു. അപ്പോൾ അവന് കുഴപ്പമൊന്നുമില്ല.

ഞാൻ ഒരു കാര്യം പറഞ്ഞിട്ട് നടന്നില്ല എങ്കിൽ എനിക്ക് ഭയങ്കര ഇറിറ്റേഷൻ ആണെന്ന് അവൻ എന്നോട് പറഞ്ഞു. അനീഷേ നിന്റെ ഓർഡർ ബാക്കിയുള്ളവർക്ക് ഡിസോർഡർ ആണ്, അത് നീ മനസിലാക്കി മാറ്റാൻ ശ്രമിക്കൂ എന്നാണ് ഞാൻ അവനോട് പറഞ്ഞത്. കാരണം അവൻ ഒരു വരയിട്ട് ഇങ്ങനെ പോകുന്ന ഒരുത്തനാണ്. എന്തിനാടാ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അവനോട് ചോദിച്ചിരുന്നു. ഇങ്ങനെ ചെയ്യല്ലേ എന്ന് ഞാൻ അവന്റെ അടുത്ത് പറഞ്ഞു കൊടുത്തു. അനീഷ് എന്തൊക്കെയോ പഠിച്ചിട്ട് വന്നിരിക്കുകയാണ്. ബിഗ്ബോസിനകത്ത് നിങ്ങളായി തന്നെ ഇരിക്കണം'', മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സാബുമോൻ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്