നടി സായ് ലക്ഷ്‍മിയുമായുള്ള അരുണിന്റെ പ്രണയം ചർച്ചയായിരുന്നു.

അടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹമോചിതരായെന്ന വാർത്ത പുറത്തുവന്നത്. പാർവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. പിന്നാലെ സീരിയൽ താരം സായ് ലക്ഷ്‍മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്‍മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി സായ് ലക്ഷ്‍മി നേരിട്ട് രംഗത്തെത്തുകയും ചെയ്‍തിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്‍മിയുടെ തുറന്നു പറച്ചിൽ. താൻ കാരണമല്ല അരുണും പാർവതിയും പിരിഞ്ഞത് എന്നായിരുന്നു താരം പറഞ്ഞത്.

ഇപ്പോളിതാ അരുണുമൊന്നിച്ച് സായ് ലക്ഷ്‍മി പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. നെറ്റിയിൽ സിന്ദൂരമണിഞ്ഞാണ് സായ് ലക്ഷ്‍മിയെ ചിത്രത്തിൽ കാണുന്നത്. സാരിയായിരുന്നു വേഷം. പഴനിയിൽ നിന്നുമാണ് ചിത്രം കർത്തിയിരിക്കുന്നത്. നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന് നിരവധി പേർ പോസ്റ്റിനു താഴെ ചോദിക്കുന്നുണ്ട്. ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല എന്നാണ് കമന്റുകളിലൊന്നിന് സായ് ലക്ഷ്‍മി നൽകിയ ഉത്തരം. ക്യൂട്ട് കപ്പിൾ എന്ന് പറഞ്ഞും ചിലർ സായ് ലക്ഷ്‍മി പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നുണ്ട്. ചിലർ ആശംസകളും അറിയിക്കുന്നുണ്ട്.

ഒരുമിച്ചുള്ള യാത്രകളുടെയും സന്തോഷങ്ങളുടെയുമെല്ലാം ചിത്രങ്ങൾ സായ് ലക്ഷ്‍മിയും അരുണും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സായി ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ ക്യാമറാമാൻ ആയിരുന്നു അരുൺ. ലൊക്കേഷനില്‍ വെച്ചാണ് താന്‍ അരുണിനെ ആദ്യം കാണുന്നതെന്നും സായ് ലക്ഷ്മി പറഞ്ഞിരുന്നു.

തനിക്ക് മറ്റാരുടെയെങ്കിലും കുടുംബം തകർക്കേണ്ട ആവശ്യമില്ലെന്നും തന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയതിനാൽ തന്നെ ആ വേദന മറ്റാരെക്കാലും തനിക്ക് മനസിലാകുമെന്നും സായ് ലക്ഷ്മി ഇതേ വീഡിയോയിൽ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക