ശ്രീകാന്ത് ശശികുമാറിന്റെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് പവിത്രം. ഇതിലെ വിക്രം-വേദ ജോഡിയെ ഇതിനകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഡിസംബർ മാസത്തിൽ സംപ്രേഷണം ആരംഭിച്ച്, ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ട്. സുരഭി സന്തോഷ് ആണ് സീരിയലിലെ നായികാ കഥാപാത്രമായ വേദയെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് ശശികുമാർ ആണ് വിക്രമിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ സംപ്രേഷണം ആരംഭിച്ച്, ഒരു മാസം തികയുന്നതിന് മുൻപേ തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ട്.
സീരിയലിലെയും വ്യക്തീജീവിതത്തിലെയും വിശേഷങ്ങളും ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ശ്രീകാന്തും സുരഭിയും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഏറ്റവുമൊടുവിൽ ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും അത്തരത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. സുരഭിക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
''ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കില്ല. ആകാശത്ത് കാർമേഘങ്ങൾ ഉണ്ടാകുന്നതു പോലെ, ഞങ്ങളുടെ കഥയും ഒരു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ എല്ലാ കൊടുങ്കാറ്റും ഒരിക്കൽ അവസാനിക്കും. ചിരിയും, കളിയും സ്നേഹവുമൊക്കെ തിരിച്ചെത്തും. സന്തോഷത്തിലും ദു:ഖത്തിലും ഞങ്ങളോടൊപ്പമായിരിക്കുന്നതിന് നന്ദി. ഉടൻ പ്രകാശം പരക്കും'', ചിത്രത്തോടൊപ്പം ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി ആരാധകരാണ് ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ശ്രീകാന്ത് പറയുന്നതുപോലെ ആ ദിവസത്തിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. മിനിസ്ക്രീനിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് വിക്രമും വേദയുമെന്ന് മറ്റു ചിലരും കുറിച്ചു. സുരഭിയും ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
