രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് രാജേഷ് മാധവൻ നായകനായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ഒടിടി റിലീസിന് ഒരുങ്ങുന്നു. Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha starring rajesh madhavn ott streaming after 2 years

രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. 2014 മെയ് 16 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമിതാ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയേറ്ററിൽ വലിയ രീതിയിലുള്ള പ്രശംസകൾ ലഭിക്കാതെ പോയ ചിത്രത്തിന് സാമ്പത്തികമായും നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം ഒടിടിയിലെത്തുമ്പോൾ പ്രേക്ഷകർ എങ്ങനെയാണ് ചിത്രത്തെ സ്വീകരിക്കുക എന്നതും ആകാംക്ഷയുണർത്തുന്ന കാര്യമാണ്.

Add Asianetnews as a Preferred SourcegooglePreferred

രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായും എത്തുന്നു. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥയും. ഛായഗ്രഹണം സബിൻ ഊരാളുക്കണ്ടി. സംഗീതം ഡോൺ വിൻസെൻറ്. സൈന ഒടിടിയിലൂടെ മെയ് 19 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. സുധീഷ് ഗോപിനാഥാണ് ക്രിയേറ്റീവ് ഡയറക്ടർ.