പത്മവാത് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം

ബോളിവുഡ് ചോക്ലേറ്റ് നായകനാണ് ഷാഹിദ് കപൂര്‍. കുടുംബത്തിലേയും പ്രണയനായകനാണ് ഇദ്ദേഹം. എന്നാല്‍ ഷാഹിദ് കപൂറിനെ ഒരിക്കല്‍ വീട്ടില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നതിനെ കുറിച്ച് ഭാര്യ മിറ പറയുന്നു. ബോളിവുഡ് നടി നേഹ ദൂപിയ അവതാരികയായ പരിപാടിയിലാണ് മിറ രസകരമായ അനുഭവം പങ്കുവച്ചത്.

 പത്മാവതിന്റെ സമയത്ത് മിക്ക ദിവസങ്ങളിലും ഷാഹിദ് വീട്ടിലെത്തുന്നത് രാവിലെയൊക്കെയാണ്. പിന്നീട് കിടന്ന് കഴിഞ്ഞാല്‍ എഴുന്നേല്‍ക്കുന്നത് ഉച്ചയ്ക്ക് രണ്ട് മണിയൊക്കെയാവും. ഈ സമയത്ത് അദ്ദേഹത്തിന് നിശബ്ദത അത്യാവശ്യമായിരുന്നു. പക്ഷേ മകള്‍ മിഷ ഈ സമയത്ത് ആയിരിക്കും ഉണര്‍ന്നിരിക്കുന്നത്. അവള്‍ കളിയും ചിരിയുമായി ബഹളമായിരിക്കും

 ഷാഹിദ് ഒന്നും പറയുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് നല്ല ക്ഷീണമുണ്ടെന്ന് അറിയാം. മകളെ നിയന്ത്രിക്കുന്നതിലും ഒരു പരിധിയുണ്ടായിരുന്നു. അങ്ങനെ ഒരു ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ പറ്റാതായി. ആ സമയത്ത് ഇനിയിത് പറ്റില്ലെന്ന് മിറ പറഞ്ഞു.

 തുടര്‍ന്ന് വീട് വിട്ട ഷാഹിദ് ഗോരേഖാവിലുള്ള തങ്ങളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസം. സിനിമയുടെ ചിത്രീകരണം കഴിയുന്നത് വരെ അവിടെയായിരുന്നു താമസം. മിറ പറഞ്ഞു.