ഗ്ലാമറസ് ചിത്രങ്ങലുടെ തോഴന്‍ ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ സെലിബ്രറ്റി കലണ്ടര്‍ ഏറെ ശ്രദ്ധ നേടിയതാണ്. 2018-ലെ രത്‌നാനിയുടെ കലണ്ടറില്‍ ഒരു പ്രത്യേകതയുണ്ട്. ബോളിവുഡിലെ താരസുന്ദരികളെല്ലാം സ്ഥാനം പിടിച്ച സെലിബ്രിറ്റി കലണ്ടറില്‍ അരങ്ങേറ്റം കുറിക്കുകയാണ് ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍.

ബോളീവുഡ് സുന്ദരന്‍മാരും സുന്ദരികളും അത്യപൂര്‍വമായ വ്യത്യസ്തതയിലും ഗ്ലാമറസ് വേഷങ്ങളിലും എത്തുന്ന ഫോട്ടോ കലണ്ടറാണ് ദാബു രത്നാനിയുടെത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഹോട്ടസ്റ്റ് ഫോട്ടോകള്‍കൊണ്ട് ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയ കലണ്ടറിന്‍റെ 2018 വേര്‍ഷനിലേക്കാണ് മാനുഷിയും ഇടം നേടിയത്. മാനുഷി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രമിലൂടെ അറിയിച്ചത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇത്തവണയും കലണ്ടറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.