പാക് ക്രിക്കറ്ററായിരുന്ന ഇമ്രാന്‍ ഖാന് പകരം ബോളിവുഡ് താരം ഇമ്രാന്‍ ഖാനാണ് ആളുകള്‍ ആശംസകള്‍ നേരുന്നത്.
മുംബൈ: സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ ആളുമാറി ആക്രമിക്കുന്നത് പലതവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ആളുമാറി ആശംസകള്‍ കുന്നുകൂടുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. പാക്കിസ്ഥാന്‍ പ്രധാമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഇമ്രാന്‍ ഖാനെയാണ് ഇത്തവണ സോഷ്യല്‍ മീഡിയയ്ക്ക് തെറ്റിയത്.
പാക് ക്രിക്കറ്ററായിരുന്ന ഇമ്രാന്‍ ഖാന് പകരം ബോളിവുഡ് താരം ഇമ്രാന്‍ ഖാനാണ് ആളുകള്‍ ആശംസകള്‍ നേരുന്നത്. ഇമ്രാന്‍ തന്നെയാണ് തന്നെ തെറ്റിദ്ധരിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഈ സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഈ ആഴ്ച തന്നെ പുതിയ നയങ്ങള്‍ രൂപീകരിക്കുമെന്നും തനിക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇമ്രാന്‍ ഖാന്‍ കുറിച്ചു. നേരത്തേയും ക്രിക്കറ്റ് താരത്തിന് പകരം ബോളിവുഡ് താരം ഇമ്രാന്‍ ഖാന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെതിരെ ഇമ്രാന്‍ ഖാന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
