പ്രത്യേക ബാഹുബലി ഓഫറുകളുമായി എയര്‍ടെല്‍. ബാഹുബലിയുടെ അണിയറപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രത്യേക ബാഹുബലി 2 4ജി സിമ്മുകളും 4ജി റീച്ചാര്‍ജ് പാക്കുകളും എയര്‍ടെല്‍ പുറത്തിറക്കി. നായകന്‍ പ്രഭാസ് അടക്കമുള്ള പ്രമുഖതാരങ്ങളാണ് സ്പെഷല്‍ ഓഫറുകള്‍ പുറത്തിറക്കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ എയര്‍ടെല്‍ സിനിമയെ പ്രൊമോട്ട് ചെയ്യും.
ഏപ്രില്‍ 28നാണ് ബാഹുബലി റിലീസ് ചെയ്യുക. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ബാഹുബലി വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്.
130 കോടി രൂപയുടെ ബജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നേടിയത് 600 കോടി രൂപയായിരുന്നു. ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തും.
