സൗന്ദര്യ മത്സരത്തിനിടെ മോഡലിന്റെ കിരീടത്തിന് തീപിടിച്ചു. തീപിടിച്ചത് അറിയാതെ വേദിയില്‍ മോഡല്‍ നടന്നുനീങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സാല്‍വദോറില്‍ നടന്ന സൗന്ദര്യമത്സരത്തിനിടെയായിരുന്നു സംഭവം. വേദിയില്‍ വശങ്ങളില്‍ നിന്നിരുന്ന യുവാക്കള്‍ പിടിച്ച പന്തങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത്. മോഡലിന്റെ തൂവല്‍ കൊണ്ട് അലങ്കരിച്ച കിരീടത്തിന് തീപിടിച്ചപ്പോള്‍ വേദിക്ക് സമീപമുണ്ടായിരുന്ന അവതാരകനും സംഘാടകനും വേദിയിലേക്ക് കയറുകയും തീ അണയ്‍ക്കുകയുമായിരുന്നു.