ഹൃതിക് റോഷന്‍റെ മോഹന്‍ജോ ദാരോയുടെയും വ്യാജന്‍ പുറത്ത്. സിനിമയിലെ ചില പ്രധാനരംഗങ്ങളാണ് ചെറിയ ഭാഗങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഹൃതിക്കും പൂജ ഹെഡ്ജും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇങ്ങനെ പ്രധാനമായും പ്രചരിക്കുന്നത്. രണ്ടു മിനിട്ടു ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. മുതലയുമായുള്ള ഹൃതിക് റോഷന്റെ മല്‍പിടുത്തത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നാണ് വിവരം.

ക്രിസ്തുവിന് മുന്‍പുള്ള മോഹന്‍ജോദാരോയുടെ ചരിത്രവും ആ പശ്ചാത്തലത്തിലുള്ള പ്രണയവും പറയുന്ന ‘മോഹന്‍ജോദാരോ’ 100 കോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷം നീണ്ട ചിത്രീകരണത്തിന് ശേഷമാണ് ചിത്രം തീയറ്ററുകളിലെത്തിയത്.