മോഹൻലാലിന് ആരാധകരുടെ സമ്മാനം- മ്യൂസിക് ആല്‍ബവുമായി ആരാധകര്‍
മോഹൻലാലിനോടുള്ള ആരാധന കാരണം സ്വന്തമായി പാട്ടെഴുതി ആൽബം ഒരുക്കിയിരിക്കുകയാണ് തൃശൂർ കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം യുവാക്കൾ. എന്റെ നെഞ്ചിലെ ലാലേട്ടാ എന്ന ആൽബം യൂട്യൂബിൽ ഉടൻ റിലീസ് ചെയ്യും.
ചെറുപ്പം മുതൽ മോഹൻലാലിന്റെ കടുത്ത ആരാധകനാണ് കൊടുങ്ങല്ലൂരുകാരൻ അൻസു. ഏറെ കാലത്തെ ആഗ്രഹം സുഹൃത്തിനെ അറിയിച്ചപ്പോൾ മോഹൻലാലിനെക്കുറിച്ച് അൻസു എഴുതിയ വരികൾ ആൽബമായി.
ഒറ്റ ഷോട്ടിലാണ് മൂന്നര മിനുട്ട് ദൈർഘ്യമുള്ള ആൽബം ചിത്രീകരിച്ചിരിക്കുന്നത്. സുഹൃത്ത് ലാൻസ് പോൾസൺ ആണ് പാട്ടിന് സംഗീതം നൽകിയത്.
ഷിഹാബ് കാമിയോ ആണ് ആൽബത്തിന്റെ സംവിധാനം. മോഹൻലാലിനെ വീഡിയോ നേരിട്ട് കാണിക്കാൻ കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
