കാല്‍ നൂറ്റാണ്ടിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. മനമന്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രം, വിസ്മയമെന്ന പേരില്‍ മലയാളത്തിലും മൊഴിമാറ്റിയെത്തും. തെലുങ്കിലെ അനുഭവം വ്യത്യസ്തമായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഇരുപത്തഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹനന്‍ലാല്‍ തെലുങ്കില്‍ അഭിനയിച്ച ചിത്രമാണ് മനമന്ത. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രം അടുത്ത അഞ്ചിന് തിയറ്ററുകളിലെത്തും.
തെലുങ്കില്‍ മനമന്ത, തമിഴില്‍ നമതു, മലയാളത്തില്‍ വിസ്മയം എന്നീ മൂന്ന് പേരുകളിലാണ് സിനിമ പ്രേക്ഷകരിലെത്തുന്നത്. മോഹന്‍ലാലിന് പുറമെ ഗൗതമി, ഉര്‍വശി, പി ബാലചന്ദ്രന്‍, വിശ്വാന്ത് ,കുമാരി റെയ്ന റാവു, അനീഷ ആംബ്രോസ് തുടങ്ങിയ താരനിര സിനിമയിലുണ്ട്. നാല് കഥകളിലൂടെ സഞ്ചരിച്ച് ഒരു കഥയിലെത്തിച്ചേരുന്ന ശക്തമായ തിരക്കഥയാണ് സിനിമയുടേത്.
പ്രമുഖ തെലുങ്ക് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേറ്റിയാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.മനമന്തയുടെ മലയാളത്തിന് വിസ്മയം എന്ന പേര് നല്‍കിയത് മോഹന്‍ലാല്‍ തന്നെയാണ്. മൂന്ന് ഭാഷകളിലും സിനിമ അഞ്ചിന് റിലീസ് ചെയ്യും.
