പ്രഭുവും നടൻ മോഹൻലാലും കുഞ്ഞാലിമരക്കാറിലൂടെ വീണ്ടും ഒന്നിക്കുന്നു

തമിഴ് നടൻ പ്രഭുവും നടൻ മോഹൻലാലും കുഞ്ഞാലിമരക്കാറിലൂടെ വീണ്ടും ഒന്നിക്കുന്നു. 22 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലിമരക്കാറിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും ഒടുവിലില്‍ 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിലായിരുന്നു പ്രഭുവും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചത്. കാലാപാനിയാണ് പ്രഭുവിന്റെ ആദ്യ മലയാള ചിത്രം. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്‍റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും , പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി.

മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര്. ചിത്രം നിര്‍മിക്കുന്നത് ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ്. ചിത്രീകരണം നവംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകൾ.