കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തവർഷം മെയ് മാസം തുടങ്ങും. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരായിരിക്കും നിർമ്മിക്കുക. വളരെ ആവേശത്തോടെയാണ് ലൂസിഫറുമായി സഹകരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സ്വന്തം സിനിമയിൽ അഭിനയിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു