Asianet News MalayalamAsianet News Malayalam

വിനീത് ശ്രീനിവാസനോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ആരാധകര്‍

Mohanlal fans support to vineeth sreenivasan
Author
First Published Sep 25, 2017, 3:03 PM IST

ചുരങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് ജിമിക്കി കമ്മല്‍. പ്രമുഖരടക്കം പലരും ജിമിക്കി കമ്മലിനൊപ്പം  നൃത്തം ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാണ്. ഒടുവിലാണ് ഗാനത്തിന് ചുവടുവയ്ക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. 

 ആവേശഭരിതരായ ആരാധകര്‍ക്കൊപ്പം, ഗാനം ആലപിച്ച വിനീത് ശ്രീനിവാസനും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിളിന്റെ  ജിമിക്കി കമ്മല്‍ എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ വീഡിയോയ്ക്ക് കുറിപ്പായി നല്‍കിയത്. എന്നാല്‍ ഈ വിശേഷണം മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചു. ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി.  എന്നാല്‍ ബഹളങ്ങള്‍ക്കൊടുവില്‍ ആരാധകര്‍ വിനീതിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരുടെ വിശദീകരണം ഇങ്ങനെ.

വിനീത് ശ്രീനിവാസന്‍ ഏവര്‍ക്കും പ്രിയപ്പെട്ട നടനാണ്. പ്രിയപ്പെട്ട പ്രതിഭയായ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ച വിനീതിനെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടു. വിനീതിന് ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല വളരെ ചെറുപ്പം തൊട്ടേ ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണെന്നും ഫാന്‍സ് പറയുന്നു.

തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യമാണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്. 

അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവൃത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ആരോധകരുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios