ഒടിയന്റെ പുതിയ മുഖം കാണാം!

First Published 28, Mar 2018, 4:44 PM IST
Mohanlal film
Highlights

ഒടിയന്റെ പുതിയ മുഖം കാണാം!

മോഹൻലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ.  ചിത്രത്തില്‍ മോഹൻലാലിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. പ്രായം കുറഞ്ഞതായി തോന്നിക്കുന്ന ലുക്കിലാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ലുക്ക് കൂടി പുറത്തുവിട്ടിരിക്കുന്നു. മുഖത്ത് ചായംപൂശി നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നു. ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

 ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക.

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു.

loader