ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്തുവിട്ടു, ആകാംക്ഷയോടെ ആരാധകര്‍- വീഡിയോ
പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്ലാലിന്റെ ലൂസിഫര്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൂസിഫറിന്റെ ടൈറ്റില് വീഡിയോ പുറത്തുവിട്ടു.

ചിത്രത്തിന്റെ ടൈറ്റില് സംഗീതം നിര്വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ലൂസിഫര് മികച്ച സിനിമയായിരിക്കും എന്നാണ് മോഹന്ലാല് തിരക്കഥ വായിച്ചശേഷം പ്രതികരിച്ചത്. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മഹത്തായ സിനിമയല്ലെങ്കിലും പ്രേക്ഷകരെ എന്റർടെയ്ന് ചെയ്യിക്കാന് ലൂസിഫറിനാകും- മോഹന്ലാല് പറഞ്ഞു.
