നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 12നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് നടന്നത്. ബിഗ് ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് മോഹൻലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്. പാര്‍വതി നായര്‍, നദിയാ മൊയ്‍തു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
