താരരാജാവ് മോഹന്‍ലാലിന്റെ യവൗന കാലത്തെ ഒന്നുകൂടി കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലൂടെയാണ് മോഹന്‍ലാല്‍ 30 കാരനായി എത്തുന്നത്. ആരാധകരുടെ ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ടീസര്‍ എത്തിയത്.

ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള രൂപമാറ്റമാണ് താരം നടത്തിയത്. തേന്‍കുറിശ്ശിയിലെ ഒടിയന്‍ മാണിക്യനെ കുറിച്ചാണ് ചിത്രത്തിലൂടെ പറയുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. 

വാരാണാസിയിലും പാലക്കാടുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരികൃഷ്ണനാണ് തിരക്കഥ.