മലയാള സിനിമയിലേക്ക് വീണ്ടും പദ്മഭൂഷണ്‍ എത്തിച്ചിരിക്കുകയാണ് മോഹൻലാല്‍. പ്രേംനസീറിനു ശേഷം ആദ്യമായി ആണ് ഒരു നടൻ പദ്മഭൂഷണ്‍ നേടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നടൻ പദ്മഭൂഷണ്‍ നേടിയപ്പോള്‍ മലയാളികള്‍ അത് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പദ്മഭൂഷണ്‍ നേട്ടം ഓര്‍മ്മിപ്പിച്ച് പ്രേം നസീറിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് മോഹൻലാല്‍.

പ്രേം നസീര്‍ 1983ലാണ് പദ്മഭൂഷണ്‍ നേടിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പദ്മഭൂഷണ്‍ ലഭിച്ചപ്പോള്‍ പ്രേംനസീറിനൊപ്പമുള്ള അപൂര്‍വ്വ ഫോട്ടോയാണ് മോഹൻലാല്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.