Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ കസബയ്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍

Mohanlal wishes Mammootty
Author
Thiruvananthapuram, First Published Jul 7, 2016, 7:37 AM IST

മമ്മൂട്ടി നായകനാകുന്ന കസബയ്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. കസബയുടെ ട്രെയിലറും മോഹൻലാൽ ആശംസയോടൊപ്പം ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇതാദ്യമായാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്.


രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.  സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക.

Follow Us:
Download App:
  • android
  • ios