നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നത്
മോഹന്ലാല് ഇടയ്ക്കിടെ ബ്ലോഗ് എഴുതാറുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് തന്നെയാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ച. ലോകപ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിങ്ങിന്റെ മരണത്തിന്റെ കഥ പറയുന്നതാണ് ഇത്തവണ ആരാധകര്ക്കായി പങ്കുവച്ചത്. വീല്ച്ചെയറിയില് ജീവിതം തുടരുന്നവരുടെ വേദനയും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്ലാല് ബ്ലോഗെഴുതുന്നത്.
കുറച്ച് മാസനങ്ങളായി വളരെയേറെ തിരക്കിലായിരുന്നുവെന്നും അതിനാല് ബ്ലോഗെഴുതാന് സാധിച്ചില്ലെന്നും മോഹന്ലാല് പറയുന്നു. ഇത് മോഹന്ലാല് എന്ന നടനല്ല എഴുതുന്നത് വീല്ചെയറിയിലിരുന്ന അമ്മയുടെ വിഷമതകള് കണ്ട ഒരു മകന്റെ കുറിപ്പാണ് എന്നു പറഞ്ഞാണ് മോഹന്ലാല് വാക്കുകള് അവസാനിപ്പിക്കുന്നത്.
