എങ്ങോട്ടും ചായ്‍വുകളില്ലാത്ത ആളാണ് താനെന്ന് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.
ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍പ്പിന്നെ പല വിഷയങ്ങളഇലും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍ പലരും അത് പലതരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്. എങ്ങോട്ടും ചായ്‍വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു- മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.
