നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ സിനിമയാണ് ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍. റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും സംവിധാനം ചെയ്‍ത സിനിമ ഒരു കുട്ടിയുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

മങ്കിപെന്നില്‍ സനൂപ് ആയിരുന്നു നായകന്‍. ജയസൂര്യയും വിജയ് ബാബുവും രമ്യാ നമ്പീശനുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം പുതിയ സിനിമയിലുമുണ്ടാകും.