മലയാളത്തിലെ ഏറ്റവും ചിലവേറിയ ആറ് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാര്യത്തില്‍ പൃഥ്വിരാജാണു മുന്നില്‍. മൂന്ന് എണ്ണത്തിലാണു പൃഥ്വി അഭിനയിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ മമ്മൂട്ടിയും രണ്ടെണ്ണത്തില്‍ മോഹന്‍ലാലും അഭിനയിച്ചു. 

റീലിസിന് തയ്യറായ വീരം ആണു മലയാളത്തില്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം. ആകെ ചെലവു 35 കോടി രൂപയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തുവരുന്ന ചിത്രം ജയരാജനാണു സംവിധാനം ചെയ്യുന്നത്.

ചിലവേറിയ ചിത്രങ്ങളുടെ സാധ്യത മലയാളത്തിനു ബോധ്യപ്പെടുത്തിയതു പഴശ്ശിരാജ എന്ന ചിത്രമായിരുന്നു 27 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.

പട്ടികയില്‍ മൂന്നാം സ്ഥാനമാണു പ്രദര്‍ശനം തുടരുന്നു പുലിമുരുകന്‍. 24 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 

പൃഥ്വിരാജ് പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച ഉറുമിക്കാണ് പട്ടിയില്‍ നാലാം സ്ഥാനം. 20 കോടിയാണ് ഇതിനായി ചെലവഴിച്ചത്.

2015 ല്‍ പുറത്തിറങ്ങിയ ഡബിള്‍ ബാരലിനാണു അഞ്ചാം സ്ഥാനം. 15 കോടിയാണ് ചിത്രത്തിനായി മുടക്കിയത്.

12 കോടി രൂപ ചിലവഴിച്ചു പുറത്തിറങ്ങിയ എന്നു നിന്‍റെ മെയ്തീന്‍ ആണ് ഈ കുട്ടത്തില്‍ അടുത്ത സ്ഥാനം.