ലൈംഗികമായി പീഡിപ്പിച്ചെന്ന് ബോളിവുഡ് നടിയുടെ പരാതി; ബിസ്സിനസുകാരന്‍ പിടിയില്‍

First Published 24, Mar 2018, 9:30 AM IST
Mumbai businessman arrested on charges of raping  actor Zeenat Aman
Highlights
  • ബി​സി​ന​സു​കാ​ര​നാ​യ അ​മ​ൻ ഖ​ന്ന​യെ ആണ് പിടികൂടിയത്

മും​ബൈ: ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന ബോ​ളി​വു​ഡ് ന​ടി സീ​ന​ത് അ​മ​ന്‍റെ പ​രാ​തി​യി​ൽ ബി​ന​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ അ​മ​ൻ ഖ​ന്ന​യെ​ന്ന സ​ർ​ഫ​റാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മുംബൈ വ്യവസായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് നടി സീനത്ത് അമന്‍ ജുഹു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സ​ർ​ഫ​റാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ശ​ല്യം ചെ​യ്യു​ന്ന​താ​യി താ​രം പ​രാ​തി ന​ൽ​കു​ക​യും സ​ർ​ഫ​റാ​സ് അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. അസ്വസ്ഥതകളുണ്ടാക്കും വിധം വ്യവസായി പിന്തുടരുന്നുവെന്നുമാണ് പരാതി. സീനത്ത് അമനുമായി പരിചയമുണ്ടായിരുന്ന ആളാണ് കുറ്റാരോപിതനായ വ്യവസായി.

ചില പ്രശ്‍നങ്ങളെ തുടര്‍ന്ന് വ്യവസായിയുമായുള്ള ബന്ധം സീനത്ത് അമന്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സീനത്ത് അമനെ വ്യവസായി ശല്യപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനക്കേസും സ്‍ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധം പെരുമാറുന്നതിനെതിരെയുളള കേസുമാണ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

loader