ഭാര്യയുടെ ഫോണ്‍ ചോര്‍ത്താൻ ഡിറ്റക്ടീവിനെ ഏല്‍പ്പിച്ചു, നവാസുദ്ദിൻ സിദ്ദിഖിക്കെതിരെ സമൻസ്
ഭാര്യയുടെ ഫോണ് കോള് നിയമവിരുദ്ധമായി ചോര്ത്തിയതിന് ബോളിവുഡ് നടൻ നവാസുദ്ദിൻ സിദ്ദിഖിക്കെതിരെ കേസ്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് തയ്യാറാകാതിരുന്നതിനെ തുടര്ന്ന് നവാസുദ്ദിൻ സിദ്ദിഖിക്ക് മുംബൈ പൊലീസ് സമൻസ് അയച്ചതായി ഇന്ത്യ ടി വി റിപ്പോര്ട്ട് ചെയ്യുന്നു.
ഭാര്യയുടെ ഫോണ് കോളുകള് റെക്കോര്ഡ് ചെയ്യാൻ സ്വകാര്യ ഡിറ്റക്ടീവിനെ നവാസുദ്ദിൻ സിദ്ദിഖി ഏല്പ്പിച്ചുവെന്നാണ് പരാതി. മറ്റ് ചില ബോളിവുഡ് നടൻമാരും ഇങ്ങനെ സ്വകാര്യ കോളുകള് ചോര്ത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പ്രതികരിച്ചതായി ഇന്ത്യ ടിവിയുടെ റിപ്പോര്ട്ടില് പറയുന്നു.
